കോട്ടയം: പാലാ അരമനയിലേക്ക് ഓട്ടോകളുടെ പ്രവാഹം.ആദ്യം സെക്യൂരിറ്റിക്കാർ ഒന്നമ്പരന്നെങ്കിലും പിന്നീടാണ് അവർക്കും കാര്യം മനസിലായത്.പാലായിലെ ഓട്ടോക്കാരെ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ട് കാണുന്നു.രണ്ടരയോടെ ബിഷപ്പ് ഹൗസിൻ്റെ പാർക്കിങ് ഏരിയയെല്ലാം നിറഞ്ഞു കവിഞ്ഞു.അരമനയിൽ എത്തിയ എല്ലാ ഓട്ടോക്കാരെയും പിതാവ് ഹ്രസ്വ വാക്കുകളിൽ അഭിസംബോധന ചെയ്തു.പാലായുടെ സംസ്ക്കാരം നിങ്ങളിലൂടെയാണ് മറ്റുള്ളവർ അറിയുന്നത്.പാലായുടെ സംസ്ക്കാര വാഹകരാണ് ഓട്ടോക്കാർ.ഞാനും ഓട്ടോയിൽ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട്.അത് ഇവിടെയാരും അറിഞ്ഞിട്ടില്ല.പക്ഷെ പലരും എന്നെ തിരിച്ചറിയുകയും അവരുടെ സ്നേഹവും അംഗീകാരവും ലഭിക്കുകയും ചെയ്തു.നിങ്ങളിൽ പലരും അറിവുള്ളവരാണ്.ഒരു എൻസൈക്ളോ പീഡിയ തന്നെയാണ് പല ഓട്ടോക്കാരും.നമ്മളിൽ പലരും സാധാരണക്കാരാണ്.അതിനാൽ തന്നെ ഓട്ടോയിൽ യാത്ര ചെയ്യേണ്ടതായി വരും.സത്യത്തിൽ ഈ വാക്കുകൾ ഓട്ടോഡ്രൈവന്മാർക്ക് ഒരു അംഗീകാരമാണ്.നാം പലപ്പോഴും ഓട്ടോ ടാക്സി സംവിധാനങ്ങളിലെ അപാകതകൾ മാത്രം അവതരിപ്പിക്കും. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ എല്ലാവരും അറിയാറില്ല. പാലാ ബിഷപ്പിന് തോന്നിയ നല്ല മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ ….
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.