കൊലപാതക കാരണം പ്രണയ ബന്ധത്തെ വീട്ടുകാർ എതിർത്തതിനാൽ, അഫാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഫർസാനയെ.

തിരുവനന്തപുരം: അഫാൻ തൻ്റെ കുടുംബത്തിൽ നടത്തിയ കൊലപാതകങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ അല്ലെന്നാണ് പോലീസ് ചോദ്യം ചെയ്യലിൽ മനസ്സിലാകുന്നത്. താൻ ഇഷ്ടപ്പെട്ട ഫർസാനയെ ഉപേക്ഷിക്കാൻ ആകില്ലെന്ന കാരണം കൊലപാതകത്തിന് പ്രേരണയാകാം എന്ന കണ്ടെത്തൽ പോലീസിന് ഉണ്ടായതായി അറിയുന്നു. നാട്ടിൽ  സമാധനപ്രിയനായി കണ്ടിരുന്ന അഫാൻ്റെ ഈ കൊലപാതകം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. തൻ്റെ പ്രണയ ബന്ധത്തിന് എതിര് നിന്നവരെ എല്ലാം വകവരുത്തുകയും തൻ്റെ ഇഷ്ടപ്പെട്ട അനുജനെ ഒറ്റയ്ക്ക് ഇട്ടിട്ട് പോകേണ്ടന്നും തൻ്റെ പ്രണയിനി ഇനി ഒറ്റപ്പെട്ട് ജീവിക്കണ്ടന്നും അഫാൻ തിരിച്ചറിഞ്ഞിട്ടുണ്ടാവും. പ്രണയം തലയ്ക്ക് പിടിച്ചതാണ് കൊലപാതകം നടത്താൻ പ്രേരണയായത് എന്ന് പോലീസ് അനുമാനിക്കുന്നു. എന്നാൽ ഈ പ്രണയ ബന്ധം നാട്ടുകാർക്ക് അറിയില്ലായിരുന്നു.

പ്രതി അഫാൻ ലഹരിക്ക് അടിമയെന്ന തരത്തിലും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ കാമുകി ഫർസാനയെ വിളിച്ചിറക്കിക്കൊണ്ടുവന്ന് സ്വന്തം വീട്ടിൽ താമസം ആരംഭിച്ചത്. ഇതിൽ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു എന്നാണ് വിവരം. ഇതിനൊപ്പം ഇയാൾക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന വിവരവും പുറത്തുവന്നിരുന്നു. എന്നാൽ, മകന് സാമ്പത്തിക പ്രശ്നങ്ങളില്ലെന്നാണ് പിതാവ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.അഫാന് സാമ്പത്തിക ബാധ്യതകളോ മാനസിക പ്രശ്നമോ ഉണ്ടായിരുന്നില്ലെന്ന് പിതാവ്; സൗദിയിൽ നിന്നും മകൻ മടങ്ങിപ്പോയ ശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അബ്ദുൾ റഹീം.ഫർസാനയിൽ നിന്നും കുറച്ചു സാമ്പത്തികം വാങ്ങിയുട്ടെന്നും അറിയുന്നു. എന്നാൽ പിതാവ് പറയുന്നത് അതെല്ലാം തിരിച്ചു നൽകിയിട്ടുണ്ടെന്നാണ്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading