തളിപ്പറമ്പ:സി പി ഐ -എം ഇരുപത്തിനാലാം പാർടി കോൺഗ്രസിനു മുന്നോടിയായുള്ള സി പി ഐ – എം കണ്ണൂർ ജില്ല സമ്മേളനം ഫെബ്രുവരി ഒന്നിന് തളിപ്പറമ്പ് പൂക്കോത്തിനടക്ക് സമീപം കോടിയേരി ബാ ലകൃഷ്ണൻ നഗറിലും
(കെ കെ എൻ പരിയാരം സ്‌മാരക ഹാളിൽ)
പൊതു സമ്മേളനം
ഫെബ്രുവരി 3ന് വൈകുന്നേരം 4 മണിക്ക് സിതാറാം യെച്ചൂരി നഗറിലും (ഉപ്പറമ്പ് മൈതാ നം) നടക്കുമെന്ന് സി പി ഐ – എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രണ്ട് സമ്മേളനങ്ങളും കേരള മുഖ്യമന്ത്രിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗ വുമായ പിണറായി വിജയൻ ഉദ്ഘാടനം
ചെയ്യും.മൂന്നുപതിറ്റാണ്ടിനു ശേഷം തളിപ്പറമ്പ് ആതിഥ്യ
മരുളുന്ന പാർടി സമ്മേളനത്തിന് ഒരുക്ക ങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.ടി കെ ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും കെ സന്തോഷ് കൺവീനറുമായ സ്വാഗതസംഘത്തിൻ്റെ നേതൃത്യത്തിൽ തളിപ്പറമ്പ് ഏരിയക്ക് കീഴിലെ മുഴുവൻ ലോക്കലുകളിലും രാജ്യം നേരിടുന്ന വിവിധ പ്രശ്നനങ്ങളെക്കുറിച്ചും
കേരള സർക്കാർ നടപ്പാക്കുന്ന ബദൽ നയങ്ങളെ കുറിച്ചുo നവകേരള നിർമിതിയെ കുറിച്ചും ഉൾപ്പെടെ ആനുകാലികമായ വിവിധ വിഷയങ്ങളിൽൻ്റെ ഭാഗമായി പതിനാറ് സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു.വൻ ബഹുജന പങ്കാളിത്തത്തോടെ കേന്ദ്ര കമ്മിറ്റിയംഗങ്ങളുൾപ്പടെ പ്രമുഖരായ രാഷ്ടീയ – സാമുഹ്യ- സാംസ്കാരിക പ്രവർത്തകർ പങ്കെടുത്താണ് സെമിനാറുകൾ നടന്നത്.ചിന്ത പബ്ലിക്കേഷേഴ്‌സിൻ്റെ നേതൃത്വത്തിൽ ‘പുസ്തകോത്സവം വെള്ളിയാഴ്‌ച മുതൽ തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ആരംഭിച്ചു.
പുസ്തകോത്സത്തിൻ്റെ ഭാഗമായി പുസ്തക ചർച്ചയും മറ്റു കലാപരിപാടികളും സമ്മേളനം തീരുന്ന ദിവസം വരെ പുസ്‌തകോത്സവത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.ശനിയാഴ്ച്‌ച മുതൽ സംഘാടക സമിതി ഓഫീസിന് മുന്നിൽ ചരിത്രചിത്ര പ്രദർശനവും ആരംഭിക്കും.റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന പ്രൊഫഷണൽ മീറ്റ് കെ കെ എൻ പരിയാരം ഹാളിൽ മന്ത്രി
പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും .കാക്കാത്തോട് ബസ്സ്റ്റാന്റിൽ നടക്കുന്ന കലാസന്ധ്യ സിനിമാനടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും .തുടർന്ന് ആയിരത്തിലേറെ പേർ പങ്കെടുക്കുന്ന മെഗാ തിരുവാതിരയും മുന്നൂറിലെറെ പേർ പങ്കെടുക്കുന്ന ഒപ്പന,
നൂറിലെറെ പേർ പങ്കെടുക്കുന്ന
മാർഗ്ഗംകളി തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.ജില്ലയിലെ 18 ഏരിയാ കമ്മിറ്റികളിൽ
നിന്ന് തെരഞ്ഞെടുത്ത 496 പ്രതിനിധികളും,
ജില്ലാ കമ്മിറ്റി അംഗങ്ങളും, ക്ഷണിക്കപ്പെട്ടവരും, കേന്ദ്ര- സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 566 പേർ സമ്മേളനത്തിൽ പങ്കെടുക്കും.പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറി
യുമായ
എം വി ഗോവിന്ദൻ
എം എൽ എ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ
പി കെ ശ്രീമതി
ടീച്ചർ,
ഇ പി ജയരാജൻ ,
കെ കെ ശൈലജ ടീച്ചർ, എ കെ ബാലൻ, എളമരം കരീം, കെ ധാകൃഷ്‌ണൻ.
പി സതിദേവി, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
എം സ്വരാജ്, ആനാവൂർ നാഗപ്പൻ,
കെ കെ ജയചന്ദ്രൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കരിവള്ളൂരിൽ നിന്നും,കൊടിമരം കാവുമ്പായിൽ നിന്നും ,ദീപശിഖ അവുങ്ങും
പൊയിൽ ജോസ്- ദാമോദരൻ സ്തൂപത്തിൽനി ന്നും.പന്നിയൂർ കാരാക്കൊടി
പി കൃഷ്ണൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നുംതൃച്ഛംബരം
ധീരജ് രാജേന്ദ്രൻ രക്തസാക്ഷി സ്തൂപത്തിൽ നിന്നും
വളണ്ടിയർമാരുടേയും അതലറ്റുകളുടേ യും നേതൃത്വത്തിൽ ജനുവരി 31 ന് വൈകുന്നേരം 6 മണിക്ക് തളിപ്പറമ്പ് പ്ലാസ ജംഗ്ഷനിൽ എത്തിച്ചേരും.തുടർന്ന് ബാൻ്റ് സെറ്റിൻ്റെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയായ
സീതാറാം യെച്ചൂരി നഗറിൽ
(ഉണ്ടപ്പറമ്പ് മൈതാനം) എത്തിച്ചേരും .സ്വാഗത സംഘം ചെയർമാൻ
ടി കെ ഗോവിന്ദൻ മാസ്റ്റർ സമ്മേളന നഗറിൽ പതാക ഉയർത്തും.സമാപന ദിവസത്തെ പൊതുസമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 18 ഏരിയകളിൽ നിന്നുള്ള പതിനഞ്ചായിരം റെഡ് വളണ്ടിയർമാർ കേന്ദ്രീകരിക്കുന്ന മാർച്ച് കാക്കാത്തോട് ബസ്സ്റ്റാന്റ്,
ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് വൈകുന്നേരം 3 മണിക്ക് ആരംഭിക്കും.വാർത്താ സമ്മേളനത്തിൽ
സംഘാടക സമിതി ചെയർമാൻ
ടി കെ ഗോവിന്ദൻ മാസ്റ്റർ,
ജനറൽ കൺവീനർ
കെ സന്തോഷ്,
പി മുകുന്ദൻ ,
പി കെ ശ്യാമള,
ടി ബാലകൃഷ്ണൻ,
സി എം കൃഷ്ണൻ ,
വി ബി പരമേശ്വരൻ ,
കെ ദാമോദരൻ,
ഒ സുഭാഗ്യം,
എൻ അനുപ് എന്നിവരും പങ്കെടുത്തു.
രാജൻതളിപ്പറമ്പ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.