തിരുവനന്തപുരം:സര്‍ക്കാര്‍ ശമ്പളത്തിനൊപ്പം ക്ഷേമപെന്‍ഷന്‍ കൂടി വാങ്ങിയ 373 ജീവനക്കാർക്കെതിരെയാണ്ആരോഗ്യവകുപ്പ് നടപടി എടുത്തത്.കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കാനാണ് തീരുമാനം. കൂടാതെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ ക്ലർക്കും, നഴ്സിംഗ് അസിസ്റ്റന്റുമാരും, അറ്റൻഡർമാരും ഉൾപ്പെട്ടിട്ടുണ്ട്.അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ അവസരമുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എംപ്ലോയ്മെൻറ് വഴിയും മറ്റും സർക്കാർ സർവീസിൽ താൽക്കാലികമായി വരികയും പിന്നീട് അവരെ സ്ഥിരമാക്കുകയും ചെയ്ത ജീവനക്കാരാണ് അധികവും ഇത്തരത്തിൽ അകപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് അറിയാത്തവരാണ് പല ജീവനക്കാരും എന്നതാണ് സത്യം. എന്നാൽ പെൻഷൻ കിട്ടുന്നത് സർക്കാർ ഫണ്ട് തന്നെയാണ് എന്ന് അവർക്ക് ബോധ്യപ്പെടുത്താൻ ആർക്കും കഴിയാത്തതും ഇങ്ങനെ ഒരു പ്രതിസന്ധിക്ക് കാരണമായത്. ഇതിൻറെ പിന്നിൽ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവ് മനസ്സിലാക്കി അത് കൃത്യമായി അന്നേ അവരിൽനിന്ന് തിരിച്ചുപിടിച്ചു എങ്കിൽ ഇങ്ങനെ ഒരു കെണി അവർക്കുണ്ടാകുമായിരുന്നില്ല.പലരും ഇത്തരം വിവരങ്ങൾ അധികാരികളെ ധരിപ്പിച്ചിട്ടുണ്ടാവും. എന്നാൽ അത് വ്യക്തമായി മനസ്സിലാക്കി അതിൽ നടപടി എടുക്കുന്നതിൻഉയർന്ന ഉദ്യോഗസ്ഥർക്ക് തെറ്റുപറ്റി എന്നതാണ് വാസ്തവം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.