കേരളം കണ്ട ഏറ്റവും വലിയ കൊലപാതകം 23 വയസ്സുകാരൻ്റെ പകയോ , എന്തിന് വേണ്ടി? കേരളം ചർച്ച ചെയ്യപ്പെടുന്നു.

സ്വന്തം അമ്മയേയും ഒന്‍പതാം ക്ലാസുകാരനായ സഹോദരനേയും ആക്രമിക്കുക പിന്നാലെ കൊലക്കത്തിയുമായി ഓടി നടന്ന് ആക്രമിക്കുക. കേരളത്തെ നടുക്കിയ വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പുറത്തുവരികയാണ്. രണ്ട് മണിക്കൂറിനിടെയാണ് അഫാന്‍ എന്ന ഇരുപത്തിമൂന്നുകാരന്‍ കൊല എല്ലാം നടത്തിയത്.

മരണം ഉറപ്പാക്കുന്ന തരത്തില്‍ ക്രൂരമായ ആക്രമണമാണ് എല്ലാവര്‍ക്ക് നേരേയും ഉണ്ടായത്. മൂന്നു വീടുകളിലാണ് ഇത് നടന്നത്. സ്വന്തം വീട്ടില്‍ വച്ചാണ് അഫാന്റെ കൊലപാതക പരമ്പര തുടങ്ങിയത്. ഇവിടെ വച്ച് അമ്മ ഷെമി, സഹോദരന്‍ അഫാന്‍, കാമുകിയായ ഫര്‍ഷാന എന്നിവരെ വെട്ടിക്കൊന്നു. നിരവധി വെട്ടുകളാണ് ഇവരുടെ ശരീരത്തില്‍ ഏറ്റത്. അവിടെ നിന്നിറങ്ങി നാലു കിലോമീറ്റര്‍ സഞ്ചരിച്ച് എത്തിയാണ് എസ്.എന്‍ പുരത്തുള്ള വീട്ടിലെത്തി അഫാന്റെ പിതൃസഹോദരൻലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയത്.

പിന്നെഅഫാന്‍ പോയത് പാങ്ങോടുള്ള മുത്തശിയുടെ വീട്ടിലേക്കായിരുന്നു. മുത്തശി സല്‍മാബീവിയെ തലക്കടിച്ചാണ് കൊന്നത്. ഇവിടെ നിന്നാണ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. പോലീസ് ആദ്യം അമ്പരന്നെങ്കിലും ഒരു കൂസലും ഇല്ലാതെയാണ് പ്രതി കാര്യങ്ങള്‍ പറഞ്ഞത്. മൂന്ന് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കൊലപാതകങ്ങള്‍ നടത്തിയത്. പോലീസിന്റെ മൂന്നു ടീം ഈ മൂന്ന് സ്ഥലങ്ങളില്‍ എത്തുമ്പോഴാണ് കേരളം ഞെട്ടിത്തരിച്ച കൂട്ടക്കൊല സ്ഥിരീകരിച്ചത്.  വിവരം പുറം ലോകം അറിഞ്ഞത്. മൂന്ന് വീടുകളിലായി ആറുപേരെയാണ് താന്‍ കൊലപ്പെടുത്തിയതെന്ന് അഫാന്‍ പറഞ്ഞതിന്റെ അമ്പരപ്പ് ഞെട്ടലിലേക്ക് മാറിയത് വളരെ പെട്ടെന്നാണ്.

അഫാന്റെ വീട്ടില്‍ എത്തുമ്പോള്‍ മാതാവ്ഷെമി ഗുരുതരമായ അവസ്ഥയിലായിരുന്നു. സഹോദരും കാമുകിയും മരിച്ചിരുന്നു. പോലീസ് ഷെമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണത്തിന് കീഴടങ്ങി. ഈ ക്രൂരതയ്ക്കുള്ള കാരണമായി പറയുന്നത് കുടുംബപ്രശ്‌നം എന്നാണ്. എന്നാല്‍ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. വിശദമായി ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.

“എല്ലാവരോടും നന്നായി സംസാരിക്കുന്ന നല്ല ചെറുക്കനായിരുന്നു അവൻ, എനിക്ക് ചെറുപ്പം മുതലെ അവനെ അറിയാം, എന്നും പള്ളിയിൽ പോയി നമസ്കരിക്കുന്ന നോമ്പ് പിടിക്കുന്ന നല്ല ചെറുപ്പക്കാരനായിരുന്നു’, ആശ വർക്കർ.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.