കേരളം പല സമരങ്ങളും കണ്ടിട്ടുണ്ട്. സെക്രട്ടറിയേറ്റ് മുഴുവൻ വളഞ്ഞ് സമരം നടത്തിയതും പെട്ടെന്ന് അവസാനിപ്പിച്ചതും ഒക്കെ.
കഴിഞ്ഞ കുറച്ചു ദിവസമായി ആശ വർക്കറന്മാരുടെ സമരം തിരുവനന്തപുരത്ത് നടക്കുകയാണ്. ഈ സമരം സാധാരണ സമരമായിട്ടല്ല പോകുന്നത്. ആദ്യം കുറച്ച് ആശമാരും എസ് യു.സി ഐ കമ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ സംഘടനയിലെ കുറച്ചു പേരും ചേർന്ന് സമരം തുടങ്ങിയത്. ആ സമരത്തിന് നേതൃത്വം നൽകിയവർക്കറിയാം സമരത്തിൻ്റെ ശൈലിയെ എങ്ങനെ കൊണ്ടുപോകാമെന്ന്. ഇവർ ഇത് കർണാടക സംസ്ഥാനത്ത് പരീക്ഷിച്ച് വിജയിച്ചതാണ്. ആദ്യം തുടങ്ങുമ്പോൾ കുറച്ചു പേരും അവസാനിക്കുമ്പോൾ ആയിരങ്ങളും പങ്കെടുക്കും. നിവർത്തിയില്ലാതെ കർണ്ണാടക സർക്കാർ അവരെ ചർച്ചയ്ക്ക് വിളിച്ച് 10000 രൂപ ആശമാർക്ക് നൽകാൻ തീരുമാനിച്ചു.
കേരളത്തിലും ഇതവർ പയറ്റുകയാണ്. ഓരോ ദിനം കഴിയുന്തോറും സമരം ആവേശത്തിലാണ്. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിൽക്കുന്ന ആശമാരും ഈ സമരത്തിൻ്റെ ഭാഗമായി മാറുകയാണ്. എന്തു വന്നാലും അവരുടെ ഡിമാൻ്റുകൾ അംഗീകരിക്കാതെ മുന്നോട്ടു പോകാൻ അവർ തയ്യാറല്ല എന്നതാണ് ഇവർ സമരം കൊണ്ട് ഉദ്ദേശിക്കുന്നത്. സി.ഐ ടി യു വും, എ.ഐ ടി യു സി യും ഒഴിച്ച് എല്ലാ സംഘടനകളും അഭിവാദ്യങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു. സർക്കാർ ഈ സമരത്തെ കണ്ടില്ലെന്നു നടിക്കാതെ എല്ലാ ആശമാരുടെ സംഘടന പ്രതിനിധികളെയും വിളിച്ച് ചർച്ചയ്ക്ക് തയ്യാറാകണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറയുകയും വക്കീലന്മാർക്കും, പി.എസ് സി ചെയർമാനും അംഗങ്ങൾക്കും വാരിക്കോരി നൽകുകയും ചെയ്തിട്ട് ആശമാരോടും, പെൻഷൻകാരോടും, ജീവനക്കാരോടും കാട്ടുന്ന തെറ്റായ നിലപാട് തിരുത്തുവാൻ സർക്കാർ തയ്യാറാകണം. അല്ലെങ്കിൽ നിയമസഭയിൽ ആളുകളുടെ എണ്ണം കുറയും എന്നത് മനസ്സിലാക്കി പോകുന്നത് നല്ലതാണ്.
പത്രാധിപർ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.