ചടയമംഗലത്ത് സി.ഐ ടി യു പ്രവർത്തകൻ കുത്തേറ്റു മരിച്ചു.

കൊട്ടാരക്കര:ചടയമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.
ചടയമംഗലം കലയം സുധീഷ് ഭവനിൽ 35 വയസ്സുള്ള സുധീഷ് ആണ് കൊല്ലപ്പെട്ടത്.ചടയമംഗലത്തെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായിഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് കുത്തേറ്റത്.മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിൽമറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസ്, പ്രതി വെള്ളിമൺ നാന്തിരിക്കൽ കാക്കോലിവിള ഹൗസിൽ ജിബിനെ (44) അറസ്റ്റ്‌ ചെയ്തു.

ഇന്ന് ചടയമംഗലത്ത് CPM ഹർത്താൽ.

CITU പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് CPM ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response