പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി. സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയപാർട്ടി പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ അവരുടെ നേതാക്കൾ പോയി കാണുന്നത് സ്വാഭാവികം. രാഷ്ട്രീയ കൊലപാതകങ്ങൾ
ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട് . എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദൃഢനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.