കാസറഗോഡ്: എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ചിത്രം തയ്യാറാക്കിയത്. അഭിനയിച്ചവർ വെട്ടിലുമായി, ആവിഷ്ക്കാര സ്വാതന്ത്ര്യം അറബിക്കടലിലോ?ഈ ചോദ്യമാണ് ഇനി ഉയർന്നു വരേണ്ടത്.ഓന്തുകളുടെ നാട്ടിൽ’ എന്ന പേരിൽ ഏഴര മിനിട്ട് ദൈർഘ്യമുള്ള ചിത്രമാണ് സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ പ്രാദേശിക നേതാവാണ് ജോയിന്റ് കൗൺസിൽ നേതാവ് തയ്യാറാക്കിയ ഹ്രസ്വചിത്രത്തിൽ അഭിനയിച്ചത്. പെരിയ ലോക്കലിലെ വടക്കേക്കര ബ്രാഞ്ച് സെക്രട്ടറിയും പുല്ലൂർ-പെരിയ ഗ്രാമപ്പഞ്ചായത്തംഗവുമായ ടി.വി.അശോകനാണ് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ അധ്യാപകനായാണ് അശോകൻ അഭിനയിച്ചത്.കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ എകാർത്യായനിയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രധാന അധ്യാപകനായി അഭിനയിച്ച സി.പിഎം പ്രാദേശിക നേതാവുമായ അശോകൻ പറഞ്ഞത്. പ്രമോദ് മൊബൈൽ ഫോണിലൂടെ ഒരു വീഡിയോ ചിത്രീകരിക്കുന്ന കാര്യം പറഞ്ഞു. അതിനോട് ഞാൻ സഹകരിച്ചു. മറ്റു കാര്യങ്ങൾ എനിക്കറിയില്ല.അതേസമയം, സംസ്ഥാന സർക്കാരിനെതിരെയുള്ള ചിത്രമാണെന്ന് താൻ അറിഞ്ഞിരുന്നില്ല. ഏതായാലും ഓന്തുകളുടെ നാട്ടിൽ എന്ന പേരിൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ക്ലീക്കാകുന്നതോടൊപ്പം അശോകനും വൈറലായി ഇനി എന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.പങ്കാളിത്ത പെൻഷനെതിരെയുള്ള നിലപാടിൽനിന്ന് ചിലർക്കുണ്ടായ മാറ്റമാണ് ‘ഓന്തുകളുടെ നാട്ടിൽ’ എന്നപേരിൽ ഹ്രസ്വചിത്രം നിർമിക്കാൻ പ്രേരണയായതെന്ന് പ്രമോദ് പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.