നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്…..

“നവകേരളം പുതുവഴിയിൽ ” എന്ന പരസ്യം നൽകി പരസ്യത്തിന് മാത്രം കോടികൾ ചിലവഴിച്ചുള്ള പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ധൂർത്തിന്റെ പര്യായമായി നടത്തുമ്പോൾ കേരള ജനത പെരുവഴിയിൽ എന്നതാണ് സത്യം.

നാഴികയ്ക്ക് നൂറുവട്ടം സാമ്പത്തിക പ്രതിസന്ധി എന്നു പറയുന്ന സർക്കാർ ശരിക്കും സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ ഖജനാവിൽ നിന്നുള്ള നികുതിപ്പണം 25 കോടി ഉൾപ്പെടെ 100 കോടി രൂപ ചെലവഴിച്ച് നടത്തുന്ന ആഘോഷ മാമാങ്കം ഉപേക്ഷിക്കുകയാണ്
ആദ്യം വേണ്ടത്.

കേരളത്തിൽ ക്ഷേമ പെൻഷൻ കുടിശ്ശിക മുതൽ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്നതുൾപ്പെടെ ലക്ഷക്കണക്കിന് കോടി രൂപയുടെ ബാധ്യത നിലനിൽക്കുമ്പോഴുള്ള ആഘോഷ പരിപാടി ന്യായമായും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ളവനെ പുച്ഛിക്കുന്ന നിലപാടാണ്.

സാമ്പത്തിക സ്ഥിതിയുടെ പേരുപറഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചും ഗ്രാന്റിൻ എയ്ഡ് സ്ഥാപനങ്ങൾക്ക് ഗ്രാൻഡ് നൽകാതെയും എന്തിന് സ്കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള തുക പോലും അനുവദിക്കാതെയും ക്ഷേമനിധി പെൻഷൻകാരുടെ വർഷങ്ങളായുള്ള പെൻഷൻ കുടിശ്ശിക നൽകാതെയും അവശ്യ മരുന്നുകൾക്ക് പോലും തുക കണ്ടെത്താൻ കഴിയാതെയും ആഘോഷത്തിന് തുക കണ്ടെത്തുന്നത് പൊതുജനങ്ങളോടുള്ള
വെല്ല് വിളി തന്നെയാണ്…..

65000 കോടി രൂപ സർക്കാർ ജീവനക്കാർക്ക് മാത്രം നൽകാനുള്ളപ്പോൾ
അവരെകൊണ്ട് കൂടി പണിയെടുത്ത് നടത്തുന്ന വാർഷികാഘോഷത്തിൽ വാഴ്ത്ത്പ്പാട്ട് പാടുന്നവർ പോലും പൊട്ടിക്കരയുന്നത് കാണാൻ കഴിയുന്നില്ലെങ്കിൽ…..
ഹാ കഷ്ട്ടം
കേരള എൻ ജി ഒ അസോസിയേഷൻസംസ്ഥാന പ്രസിഡൻ്റ്എ.എം. ജാഫർഖാൻആരോപിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading