സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .

തളിപ്പറമ്പ:തളിപ്പറമ്പ് നഗരസഭയുടെ
ഔദ്യോഗിക പരിപാടികളിൽ സി പി ഐ യെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ച്
സി പി ഐ തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിംപറമ്പിൽ വായ് മൂടിക്കെട്ടി പ്രതിഷേധ ധർണ്ണ നടത്തി .പുളിംപറമ്പിൽ ശനിയാഴ്ച നടന്ന
നഗര ജനകീയ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനത്തിനും
സി പി ഐ യെ ക്ഷണിച്ചില്ല .തളിപ്പറമ്പ നഗരസഭയുടെ ഔദ്യോഗിക പരിപാടികളിൽ
സി പി ഐതുടർച്ചയായി അവഗണിക്കുകയാണ്‌ .യു ഡി എഫിലെ മുസ്ലീo ലീഗും കോൺഗ്രസുമാണ് നഗരസഭാ ഭരണം കൈയ്യാളുന്നത് .
സി പി ഐ – എമ്മും,ബി ജെ പി യുമാണ് പ്രതിപക്ഷത്തുള്ളത്.സി പി ഐ
സാന്നിധ്യമുള്ള വാർഡാണ്
പുളിംപറമ്പ് .ഇവിടെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ
സി പി ഐ ക്ക്ഉണ്ട് .നേരത്തെ നഗരസഭയിലെ പുളിംപറമ്പ് വാർഡ് കൗൺസിലർ
സി പി ഐ യിലെ
സി ലക്ഷമണനായി
രുന്നു.നിയമസഭയിൽ പ്രതിനിധ്യമുള്ള പാർട്ടികളെ ഇത്തരം ചടങ്ങുകളിൽ പങ്കെടുപ്പിക്കണമെന്നാണ് ചട്ടം .നഗരസഭ കൗൺസിലിൽ പ്രതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ മാത്രമാണ് ക്ഷണിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം .എന്നാൽ തൊട്ടടുത്ത ആന്തൂർ നഗരസഭയിൽ ഇടതുപക്ഷത്തിന് മാത്രമാണ് കൗൺസിലർമാരുള്ളത്.ഇവിടെ പല പരിപാടികൾക്കും നഗരസഭയിൽ പ്രാതിനിധ്യമില്ലാത്ത കോൺഗ്രസ്,
മുസ്ലീം ലീഗ് പ്രതിനിധികളെ ക്ഷണിക്കാറുണ്ട് .സി പി ഐ
തളിപ്പറമ്പ്മണ്ഡലംസെക്രട്ടരി പി കെമുജീബ് റഹമാൻ
ധർണ്ണഉദ്ഘാടനംചെയ്തു .മണ്ഡലം സെക്രട്ടരിയേറ്റ് അംഗം
സി ലക്ഷമണൻഅധ്യക്ഷത
വഹിച്ചു.ജില്ലാ കൗൺസിൽഅംഗം
കോമത്ത്മുരളീധരൻ,എ ഐ ടി യു സി
മണ്ഡലംസെക്രട്ടരിടി വിനാരായണൻ,ബി കെ എം യു
മണ്ഡലംസെക്രട്ടരിപി വി ബാബു,മഹിളാസംഘം
മണ്ഡലംസെക്രട്ടരിഎം പി വി രശ്മി,എ ഐ വൈഎഫ് മണ്ഡലം
സെക്രട്ടരിഎം വിജേഷ്എന്നിവർപ്രസംഗിച്ചു.ലോക്കൽ സെക്രട്ടരിഎം രഘുനാഥ്
സ്വാഗതംപറഞ്ഞു.പി എസ്ശ്രീനിവാസൻ ,ടി ഒ സരിത,കെ എസ് സലീം,എം രാജീവ്കുമാർ,കെ മനോഹരൻഎന്നിവർ നേതൃത്വംനല്കി .


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response