തിരുവനന്തപുരം:നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കുമ്പോഴാണ് ജോയിന്റ് കൗണ്‍സിലിന്റെ പണിമുടക്ക് സതീശന്‍ ഉന്നയിച്ചത്. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് സതീശന്‍ വിമര്‍ശിച്ചു.സര്‍ക്കാര്‍ ജീവനക്കാരെ ക്രൂരമായി അവഗണിക്കുകയാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് പോകുകയാണ്. പഴയ രാജകോട്ടാരങ്ങളില്‍ വിദൂഷകരുണ്ടായിരുന്നു. അവര്‍ വാഴ്ത്തുപാട്ടുകള്‍ പാടും. മുഖ്യമന്ത്രി അതില്‍ വീണുപോകരുത്. ഇവര്‍ തന്നെ വിലാപ കാവ്യം രചിക്കുന്ന അവസ്ഥയിലേക്ക് പോവുകയാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണെന്നും സതീശന്‍ പറഞ്ഞു.
വാക്കൗട്ട് പ്രസംഗത്തിന്റെ അവസാനമാണ് ജോയിന്റ് കൗണ്‍സില്‍ പണിമുടക്കുന്നതിനാല്‍ സിപിഐ എംഎല്‍എമാരേയും പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ സതീശന്‍ ക്ഷണിച്ചത്. ജീവനക്കാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് നടത്തുന്ന വാക്കൗട്ടിലേക്കാണ് സിപിഐ എംഎല്‍എമാരെ ക്ഷണിച്ചത്.രാഷ്ട്രീയ ഉപയോഗത്തിന് വിളിക്കാനാർക്കും കഴിയും. യുഡിഎഫ് ൻ്റെ ഭരണകാലത്താണ് പങ്കാളിത്തപെൻഷൻ നടപ്പിലാക്കിയത് എന്ന കാര്യം പ്രതിപക്ഷ നേതാവ് മറന്നുപോയി. ഇത്തരം സമരങ്ങൾ ഉണ്ടാകാൻ കാരണം ഉമ്മൻ ചാണ്ടിയുടെ ഭരണത്തിൽ അന്നത്തെ ഗവൺമെൻ്റ് എടുത്ത നിലപാടു മാത്രമാണ് .സി.പി ഐ എം എൽ എ മാരെ ക്ഷണിക്കുമ്പോൾ ഇത് ഞങ്ങൾ തന്നെ ഉണ്ടാക്കിയ കോടാലിയല്ലെ എന്ന് സ്വയം ചോദിച്ചിട്ട് വേണം എം എൽ എ മാരെ ക്ഷണിക്കേണ്ടിയിരുന്നത് കാലകാലങ്ങളിൽ വരുന്ന സർക്കാരുകൾ കാട്ടുന്ന ഇത്തരം പ്രവണതകൾ ഇല്ലാതാക്കുവാൻ എല്ലാവർക്കും തുല്യ അവകാശമുണ്ടെന്ന് ആരും മറന്ന് പോകരുത്
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.