തിരുവനന്തപുരം: അഭിഭാഷക ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻ്റെ പരിഗണനയിലാണെന്ന് നിയമ വകുപ്പ് സെക്രട്ടറി അറിയിച്ചു.
അഭിഭാഷകർക്കായി മെഡിക്കൽ ഇൻഷുറൻസ് സ്കിം ഏർപ്പെടുത്തുക, 40 വർഷത്തെ പ്രാക്ടീസിനുശേഷം കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ടിൽ നിന്നും ആനുകൂല്യങ്ങൾപറ്റി വിരമിച്ചശേഷവും പ്രാക്ടീസ് തുടരാൻ അനുവദിക്കുന്ന രീതിയിൽ കേരള അഡ്വക്കേറ്റ്സ് വെൽഫയർ ഫണ്ട് ആക്ട് ഭേദഗതി ചെയ്യുക, വെൽഫയർ തുക 25 ലക്ഷമാക്കി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്ക് സ്റ്റെെപ്പൻ്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഹൈക്കോടതിയിലെയും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെയും ഗവ. പ്ലീഡറായിരുന്ന മുതിർന്ന അഭിഭാഷകൻ പി.റഹിം നിയമവകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൻ്റെ
അടിസ്ഥാനത്തിലാണ് സർക്കാർ മറുപടി നൽകിയത്.
റഹിം നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി കമ്മിറ്റിയോട് നിയമവകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലുള്ള തുടർനടപടി എന്ന രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും മറ്റ് നടപടികൾ പിന്നാലെ അറിയിക്കുമെന്നും
മറുപടിയിൽ പറയുന്നു.
ക്ഷേമനിധി 20 ലക്ഷമാക്കണമെന്നാവശ്യപ്പെട്ട് കേരള ബാർ കൗൺസിലിൻ്റെയും ബാർ അസോസിയേഷനുകളുടെയും ആഭിമുഖ്യത്തിൽ അഭിഭാഷകർ ഇന്ന് അവകാശ ദിനം ആചരിച്ചു.സംസ്ഥാന സർക്കാർ ഈ വിഷയം പരിഗണിക്കാൻ തയ്യാറായി എന്നത് ഈ വിഷയത്തെ സർക്കാർ ഗൗരതരമായി കാണുന്നു എന്നതുതന്നെ.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.