കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നും മെയ് മാസം 31ന് റിട്ടയർ ചെയ്യുന്ന 64 പോലീസ് ഉദ്യോഗസ്ഥർക്കായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ കൊല്ലം ജില്ലാ പോലീസ് സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന യാത്രയയപ്പ് യോഗം ഇന്ന് രാവിലെ 10.30 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും യാത്രയപ്പ് യോഗം. കൊല്ലം മേയർ ഹണി ഉദ്ഘാടനം ചെയ്യും കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് മുഖ്യാതിഥിയായും പങ്കെടുക്കും .
ക്രൈംബ്രാഞ്ച് എസ് പി എസ്.സുരേഷ് കുമാർ ഡി വൈ എസ് പി ജി.ജോൺസൺ,കെ പി ഒ എ മുൻ ജില്ലാ പ്രസിഡന്റും അഞ്ചാലുംമൂട് ഐ എസ് എച് ഒ യു മായ ആർ.ജയകുമാർ, കൊട്ടിയം ഐഎസ്എച്ഒ സുനിൽ ജി, കോസ്റ്റൽ ഐഎസ്എച് ഒ ബി. രാജീവ്, തുടങ്ങിയവരും 57സബ് ഇൻസ്പെക്ടർമാർ 5 അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ ഇരട്ടകളായ 2 എസ്. ഐ. മാർ ഉൾപ്പെടെയുള്ള 64 പേരാണ് ഇന്ന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കൊല്ലം ജില്ലാ പോലീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കുന്നത്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.