മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ബഷീറിന്റെ നാരായണിയെ സിനിമാ പ്രേമികൾ അറിഞ്ഞത് അവളുടെ ശബ്ദത്തിലൂടെ മാത്രമാണ്. നാരായണിയുടെ പ്രേമവും വിരഹവും വേദനയുമെല്ലാം ശബ്ദത്തിലൂടെ അറിഞ്ഞ മലയാളിക്ക് നാരായണിയെ നേരിട്ട് കാണാൻ അവസരമൊരുക്കിയിരിക്കുകയാണ് ജയിൽ വകുപ്പ്.
എന്റെ കേരളം പ്രദർശന വിപണന മേളയിൽമനോഹരമായ പശ്ചാത്തല സംഗീതത്തിൽ 12 മിനിറ്റ് നീളുന്ന ദൃശ്യാവിഷ്കാരം ഏകാംഗ അഭിനയ മികവിൽ മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. ജയിൽ വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്ക് മെയ് 23 വരെ ഇരുപത് മിനിറ്റ് ഇടവേളകളിൽ നാടകം ആസ്വദിക്കാവുന്നതാണ്.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.