കൊച്ചി:ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകര നിർമ്മിച്ച്, ഗോവിന്ദൻ നമ്പൂതിരി സഹ നിർമാതാവായി, ജയിൻ ക്രിസ്റ്റഫർ സംവിധാനവും,ക്യാമറയും നിർവഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു. ചിത്രം അടുത്ത മാസം ആദ്യവാരം റിലീസ് ചെയ്യും.
2002-ൽ ഇടുക്കിയിലെ മുനിയറയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയണ് ചിത്രത്തിന്റ കഥയൊരു ക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന.
ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കൾ അവർ നേരിടുന്ന പ്രതിസന്ധികൾ, അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്, മലയാളത്തിലെ അപൂർവം അതിജീവനം പ്രമേയമായ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഒരു യഥാർത്ഥ സംഭവത്തിന്റെ ദ്രശ്യവിഷ്കാരമാണ് ഈ സിനിമ എന്ന് സംവിധായകൻ ജയിൻ ക്രിസ്റ്റഫർ പറഞ്ഞു. സംഭവബഹുലമായ ഒരു അതിജീവനത്തിന്റെ കഥയാണ് കാടകം പറയുന്നത്. അമ്പൂരി, തെന്മല, റാന്നി, വണ്ടിപെരിയാർ, ചുങ്കപ്പാറ, ഇടുക്കി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പൂർത്തിയായ കാടകത്തിൽ കഥാപാത്രങ്ങളായി ജീവിച്ചത് രാജ്യത്തെ പ്രമുഖ തിയേറ്റർ ആർട്ടിസ്റ്റുകളാണ്. ഡോ. രതീഷ് കൃഷ്ണ, ഡോ:ആരോമൽ, റ്റി. ജോസ്ചാക്കോ,ഗോവിന്ദൻ നമ്പൂതിരി, മനു തെക്കേടത്ത്, അജേഷ് ചങ്ങനാശേരി, ഷിബു, ശ്രീരാജ്,ജോസ് പാലാ,നന്ദന, ടിജി ചങ്ങനാശ്ശേരി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.അന്തർദേശീയചലച്ചിത്രമേളകളിൽ ചിത്രംപങ്കെടുക്കാനാരുങ്ങുകയാണ്.ഛായാഗ്രഹണം, സംവിധാനം – ജയിൻ ക്രിസ്റ്റഫർ,പ്രൊഡ്യൂസർ – മനോജ് ചെറുകര
കോ പ്രൊഡ്യൂസർ – ഗോവിന്ദൻ നമ്പൂതിരിസ്ക്രിപ്റ്റ് & ചീഫ് അസ്സോ. ഡയറക്ടർ -സുധീഷ് കോശി. എഡിറ്റിംഗ്- ഷിജു വിജയ്, കളറിംഗ് – , പോട്ട് ബെല്ലീസ് സംഗീതം-മധുലാൽ ശങ്കർഗാനരചന: സെബാസ്റ്റ്യൻ ഒറ്റമശ്ശേരി
ഗായകൻ : സുരേഷ് കരിന്തലകൂട്ടംആർട്ട് – ദിലീപ് ചുങ്കപ്പാറ
മേക്കപ്പ് – രാജേഷ് ജയൻകോസ്റ്റും – മധു ഏഴം കുളം
ബി. ജി. എം – റോഷൻ മാത്യു റോബിവി. എഫ്. എക്സ് – റോബിൻ പോട്ട് ബെല്ലി
അസ്സോ. ഡയറക്ടർ – സതീഷ് നാരായണൻഅസിസ്റ്റന്റ് ഡയറക്ടർ -വിനോദ് വെളിയനാട്, അസ്സോ. ക്യാമറമാൻ – കുമാർ എം.പിസൗണ്ട് മിക്സ് – ഷാബു ചെറുവക്കൽപ്രെഡക്ഷൻകൺട്രോളർ – രാജ്‌കുമാർ തമ്പി
പി. ആർ. ഓ – പി.ആർ. സുമേരൻസ്റ്റിൽസ് – ആചാര്യ
പബ്ലിസിറ്റി ഡിസൈൻ -സന മീഡിയ.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.