“ഗെറ്റ് സെറ്റ് ബേബി ” ട്രെയിലർ.

കൊച്ചി: ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന
“ഗെറ്റ് സെറ്റ് ബേബി ”
ഇന്നു മുതൽ ആശീർവാദ് സിനിമാസ് പ്രദർശനത്തിനെത്തിക്കുന്നു.
ചെമ്പൻ വിനോദ്, ജോണി അൻ്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.
സ്കന്ദ സിനിമാസ്, കിംഗ്സ്മെൻ എൽ എൽ പി എന്നിവയുടെ
ബാനറിൽ സുനിൽ ജെയിൻ,സജിവ് സോമൻ,പ്രകാഷലി ജെയിൻ
എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ,സംഭാഷണംരാജേഷ് വൈ വി,
അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്നെഴുതുന്നു.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
വിനായക് ശശികുമാർ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.
കോ പ്രൊഡ്യൂസേഴ്സ്-പരിധി ഖണ്ടേൽവാൽ, അഡ്വക്കേറ്റ് സ്മിത നായർ ഡി,സാം ജോർജ്ജ്,
എഡിറ്റർ-അർജു ബെൻ,
പ്രൊഡക്ഷൻ കൺട്രോളർ-പ്രണവ് മോഹൻ,പ്രൊഡക്ഷൻ ഡിസൈനർ-സുനിൽ കെ ജോർജ്,
മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-സമീറാ സനീഷ്, സൗണ്ട് ഡിസൈൻ-ശ്രീ ശങ്കർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുകു ദാമോദർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,
പരസ്യകല-യെല്ലോ ടൂത്ത്സ്.
ഐ വി എഫ് സ്പെഷ്യലിസ്റ്റായ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികൾ രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന സാമൂഹികപ്രസക്തിയുള്ള ഫാമിലി എൻ്റർടൈയ്നർ ചിത്രമാണ് “ഗെറ്റ്-സെറ്റ് ബേബി”.പ്രൊമോഷൻ കൺസൾട്ടന്റ്-വിപിൻ കുമാർ വി,
പി ആർ ഒ- എ എസ് ദിനേശ്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.