സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമ്മേളനം സമാപിച്ചു.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം • കേരള സെക്രട്ടേറിയറ്റ് സ്‌റ്റാഫ് അസോ സിയേഷൻ(കെ.എസ്.എസ്.എ) പ്രതിനിധി സമ്മേളനം മുൻ എം.പിപന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.സംഘടനാ വൈസ് പ്രസിഡൻ്റ് സൂരജ്.എസ് സ്വാഗതം പറഞ്ഞു. സംഘടനാ സെക്രട്ടറി സുധി കുമാർ സംഘടനാ റിപ്പോർട്ടും, മനു ലാൽ ബി.എസ്, വൈശാഖ് ആർ ചന്ദ്രൻ ,ജിഗീഷ്. ടി, സോജ .എസ്, അഭിലാഷ്.എ എന്നിവർ വിവിധ സബ്ക്കമ്മറ്റികളുടെ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന്  പുതിയ ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും തെരെഞ്ഞെടുപ്പ് നടന്നു. പ്രസിഡൻ്റായി അഭിലാഷ്.റ്റി.കെ , ജനറൽ സെക്രട്ടറിയായി സുധി കുമാർ എന്നിവരെയും ജ്യോതി ലക്ഷ്മി സി എസ്, പ്രശാന്ത് ജി എസ്, സുരജ് എസ് എന്നിവരെ വൈസ് പ്രസിഡന്റുമാരായും മാത്യു ജോസഫ്, അനുപമ. എസ്, ശ്രീകുമാർ ആർ എസ്, സുൽഫിക്കലർ അലി ഖാൻ ജെ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും മനുലാൽ ബി. എസ് നെ ട്രഷറർ ആയും 31 അംഗ നിർവാഹക സമിതിയെയും സമ്മേളനം  തെരഞ്ഞെടുത്തു.ശ്രീകുമാർ.ആർ.എസ് നന്ദി പറഞ്ഞു.

വൈകിട്ട് 3ന്  സാംസ്കാരിക വിഭാഗമായ സർഗ യുടെ വാർഷിക കുടുംബസംഗമം ചലച്ചിത്ര അക്കാഡമി അംഗവും എൻ. അരുൺ ഉത്ഘാടനം ചെയ്തു. സർഗയുടെ ഈ വർഷത്തെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം ‘എതിർവാ’ നോവലിൻ്റെ രചയിതാവ് സലിൻ മാങ്കുഴി ഏറ്റുവാങ്ങി. ചലച്ചിത്ര സംവിധായൻ സോഹൻ സീനുലാൽ മുഖ്യാതിഥിയായി.തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ രാഖി രവികുമാർ എ.ഐ.എസ്.എഫ്. സംസ്ഥാന പ്രസിഡൻ്റ് രാഹുൽ രാജ് , നാടകകൃത്ത് കാര്യവട്ടം ശ്രീകണ്ഠൻ നായർ,   ജയറാം.ടി, ഹബീബ്.പി എന്നിവർ സംസാരിച്ചു. സർഗ ജോയിൻ്റ് കൺവീനർ സവിത.എം.കെ നന്ദിയും പറഞ്ഞു. തുടർന്ന് സർഗ അംഗങ്ങൾ ഗാനമേളഅവതരിപ്പിച്ചു’.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading