തോട്ടം തൊഴിലാളി സദസ് സംഘടിപ്പിച്ചു.

പുനലൂർ: തോട്ടം തൊഴിലാളി സംഗമവും തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും, കുട്ടികൾക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ വർക്കേഴ്‌സ് യൂണിയൻ്റെയും (സി.ഐ.ടി.യു) മോട്ടോർ -ടാക്സി ഡ്രൈവേഴ്സ് യൂണിയൻ്റെയും (സി.ഐ.ടി.യു) സംയുക്താഭിമുഖ്യത്തിൽ അലി മുക്കിൽ ചേർന്ന സംഗമം പ്ലാൻ്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡൻറ് എസ്.ജയമോഹൻ ഉത്ഘാടനം ചെയ്തു. ഫാമിംഗ് കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡൻറ് എസ്.ഷാജി അദ്ധ്യക്ഷനായിരുന്നു.തൊഴിലാളികളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് ദാനവും പഠനോപകരണങ്ങളുടെ വിതരണവും മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.സേതുമാധവൻ നിർവ്വഹിച്ചു.ഫാം വർക്കേഴ്സ് ഫെഡറേഷൻ മുൻ പ്രസിഡൻറ് കറവൂർ എൽ വർഗ്ഗീസ്, സി.ഐ.ടി യു ഏരിയാ സെക്രട്ടറി കെ.ബി.സജീവ് എന്നിവർ പ്രസംഗിച്ചു.ഫാം വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറി എസ്.സജീഷ് സ്വാഗതവും ജോ: സെക്രട്ടറി നെജു നന്ദിയും പറഞ്ഞു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading