തിരുവനന്തപുരം:പെൻഷൻകാർ ഒരു ലക്ഷം പേർ മരണപ്പെട്ടു. സർക്കാർ മിണ്ടാതെ, പെൻഷൻകാർ ഇന്ന് സെക്രട്ടറിയേറ്റ്ന് മുന്നിൽ സമരം ചെയ്യും.ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന പെൻഷൻകാർ കിട്ടേണ്ടി യിരുന്ന ആനുകൂല്യങ്ങൾ ലഭി ക്കാതെ മരിച്ചുപോയ സാഹച ര്യമാണുള്ളതെന്ന് പെൻഷനേ ഴ്സ് കൗൺസിൽ പ്രസിഡന്റ്റ് സുകേശൻ ചൂലിക്കാട്, ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, എ നിസാറുദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശമ്പള, പെൻ ഷൻ പരിഷ്കരണ കുടിശിക അനു വദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് സം സ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി നടപ്പാക്കുക, പങ്കാളിത്ത പെൻ ഷൻ ഉപേക്ഷിക്കുക, കേരളത്തി ന് അർഹമായ സാമ്പത്തിക വി ഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിലിന്റെ ആഭിമുഖ്യ ത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. മുതിർന്ന സിപിഐ നേതാവ് മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ സർവീസ് പെൻഷൻകാരുടെ വിവിധ ആവ ശ്യങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ യുള്ള വിവിധ ട്രഷറികളും പെൻ ഷൻകാരുടെ വീടുകളും സന്ദർശി ച്ച് പെൻഷൻകാർ ഒപ്പിട്ട ഭീമ ഹർജി മാർച്ചിനുശേഷം മുഖ്യമ ന്ത്രി പിണറായി വിജയന് സമർ പ്പിക്കും.
2019ൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന്റെയും പെൻ ഷൻ പരിഷ്കരണത്തിന്റെയും ആനുകൂല്യങ്ങളുടെ നാല് ഗഡുക്ക ളായി നിശ്ചയിച്ചിരുന്ന തുകകളു ടെ ഓരോ ഗഡുക്കൾ ഇപ്പോഴും കുടിശികയാണ്. ഡിഎ കുടിശിക 19 ശതമാനമായി. പെൻഷൻ പരിഷ്കരണത്തിനുള്ള പ്രാഥമിക നടപടികളും പ്രഖ്യാപിച്ചിട്ടില്ല. ട്രഷറികളിൽ ഇപ്പോഴും ആവശ്യ മായ ഇരിപ്പിടങ്ങളോ കുടിവെ
ള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കിയി ട്ടില്ല. മെഡിസെപ്പിലെ അപാക തകൾ പരിഹരിക്കുമെന്നും ഉറ പ്പുനൽകിയെങ്കിലും തുടർനടപടി കളുണ്ടായില്ല. പങ്കാളിത്ത പെൻ ഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂ ട്ടറി പെൻഷൻ പദ്ധതി തിരിച്ചു കൊണ്ടുവരണം.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.