ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ
ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ് നൽകിയായിരുന്നു കഴിഞ്ഞദിവസം ഭീഷണി ഫോൺ കോൾ ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസന്റെ അക്കൗണ്ട് വഴി 25 ലക്ഷം രൂപയുടെ ഇടപാട് നിയമവിരുദ്ധമായി നടന്നെന്നും ഇത് സംബന്ധിച്ച അന്വേഷണമാണ് എന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. ഇതിനായി ആധാർ കാർഡ് പാൻകാർഡ് ബാങ്ക് അക്കൗണ്ട് ഉൾപ്പെടുന്ന രേഖകൾ കൈമാറാൻ നിർദ്ദേശിച്ചു തൻറെ യഥാർത്ഥ പാൻകാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പ് സംഘങ്ങളുടെ കൈവശം ഉണ്ടായിരുന്നതായി ആർപി ശ്രീനിവാസൻ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടിൽ മൂന്നുലക്ഷത്തോളം രൂപയുണ്ടായിരുന്നു. ഇതിന് പിന്നാലെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകുകയും സൈബർ സെല്ലിൽ പരാതി നൽകി.Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.