കുണ്ടറ താലൂക്ക് ആശുപത്രി ബഹുനില മന്ദിരനിര്‍മാണം അന്തിമഘട്ടത്തില്‍; ഡയാലിസിസ് യൂണിറ്റ് പൂര്‍ത്തിയായി

കുണ്ടറ:ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങള്‍ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി. പുതുകെട്ടിട നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ ഡയാലിസിസ് യൂണിറ്റും വരികായണിവിടെ.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്. നിലവില്‍ കിഫ്ബി ഫണ്ടില്‍ നിന്നും 76.13 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. 2020 ല്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയത്. പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയര്‍, മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്.
പുതിയ കെട്ടിടം വരുന്നതോടെ രോഗികള്‍ക്കായി 150 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേ വാര്‍ഡും ഒ പി സൗകര്യവും ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാകും. നിലവില്‍ ഗൈനക്കോളജി, ദന്തല്‍, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളാണുള്ളത്. പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓര്‍ത്തോഡോന്റിക്, സര്‍ജറി, ഇ എന്‍ ടി, ഒഫ്താല്‍മോളജി വിഭാഗങ്ങളുടെ സേവനങ്ങള്‍ കൂടി എത്തും. രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍, നാല് ഐ.സി.യു, ജനറല്‍ പേവാര്‍ഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോര്‍ട്ടം, മോര്‍ച്ചറി സൗകര്യം എന്നിവകൂടി ഏര്‍പ്പെടുത്തുകയാണ്.

ചിറ്റുമല ബ്ലോക്കിന്റെ നേതൃത്വത്തില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്; പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ഫണ്ടില്‍നിന്നും 65 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങള്‍ വാങ്ങിയത്, 2024-25 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍നിന്നും 28 ലക്ഷം രൂപ നീക്കിയിരുത്തിയാണ് മറ്റ് ക്രമീകരണങ്ങള്‍ ചെയ്തത്. ഏഴ് ഡയാലിസിസ് യൂണിറ്റുകളുണ്ടാകും; ഒരേ സമയം ആറു രോഗികള്‍ക്ക് പ്രയോജനപ്പെടുത്താം.

ഇളമ്പള്ളൂര്‍, കരീപ്ര, എഴുകോണ്‍ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികള്‍ക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും. രണ്ട് ഡയാലിസിസ് ടെക്‌നീഷ്യ•ാരെയും ഒരു ശുചീകരണ തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്. കൊല്ലം മെഡിക്കല്‍ കോളജ്- ജില്ലാ ആശുപത്രിവരെ യാത്ര ചെയ്ത് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികള്‍ക്ക് പുതുസേവനം സഹായകരമാകും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading