
റവന്യൂ വകുപ്പിലെ വിഎഫ്ഒ/ഒഎമാരുടെ നിർബന്ധിത സ്ഥലoമാറ്റത്തിനെതിരെ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
റവന്യൂ വകുപ്പിലെ വിഎഫ്ഒ/ഒഎമാരുടെ നിർബന്ധിത സ്ഥലoമാറ്റത്തിനെതിരെ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കേരള എൻജിഒ അസോസിയേഷൻ നോർത്ത് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ്
എ.എം.ജാഫർഖാൻ ഉദ്ഘാടനം ചെയ്തു.
സർക്കാർ ജീവനക്കാർക്ക് വിവിധ ഇനങ്ങളിലായി ലഭിക്കേണ്ട 65,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവച്ചിട്ടുള്ള സർക്കാർ,റവന്യൂ വകുപ്പിലെ അടിസ്ഥാന വർഗ്ഗത്തെ സ്ഥലം മാറ്റി പീഡിപ്പിക്കാൻ വേണ്ടി ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
നിർബന്ധിതമായി സ്ഥലംമാറ്റം എന്നുള്ള ഉത്തരവ് പിൻവലിച്ചില്ല എങ്കിൽ സംസ്ഥാനത്തെ റവന്യൂ ഓഫീസുകൾ സ്തംഭിപ്പിച്ചുകൊണ്ട് പ്രക്ഷോഭം തുടരുമെന്ന് എ.എം ജാഫർഖാൻ പ്രഖ്യാപിച്ചു.
നോർത്ത് ജില്ലാ പ്രസിഡൻറ്
സി.ഷാജിയുടെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ കൂട്ടായ്മയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
സി.വിജയകുമാർ സ്വാഗതം പറഞ്ഞു. ഷംനാഥ് കല്ലറ, മംഗലത്ത്നട സുരേന്ദ്രൻ,എം. ഷാബുജാൻ,സജിമോൻ,ഷംനാദ്.എസ്,എസ്.പി സൗമ്യ, സതീഷ് കുമാർ മരുതൂർ ബിജോയ്,ശിഹാബുദ്ദീൻ,ഷമ്മി. എസ്.രാജ്,എസ്.വി ബിജു എന്നിവർ പ്രസംഗിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.