
കയർ മേഖലയെ തൊഴിലാളികൾ കൈവിടുന്നത് തുച്ഛമായ കൂലി കാരണം: മനോജ് ബി ഇടമന.
കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം
നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ് ബി ഇടമന പറഞ്ഞു.
കയർ തൊഴിലാളികളെ രക്ഷിക്കൂ കയർ വ്യവസായം സംരക്ഷിക്കുക,കയർ തൊഴിലാളികൾക്ക് 700 രൂപ കൂലി വർദ്ധനവ് നടപ്പിലാക്കുക കെട്ടിക്കിടക്കുന്ന കയർ ഉൽപ്പന്നങ്ങൾ കയർഫെഡ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൊല്ലം ജില്ല കയർ തൊഴിലാളി യൂണിയൻ എഐടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കളക്ടറേറ്റിലേക്ക് നടന്ന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി പി രാജമ്മ അധ്യക്ഷത വഹിച്ചു
എഐടിയുസി ജില്ലാ സെക്രട്ടറി ജി ബാബു,
കയർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് D സുകേശൻ,എഐടിയുസി ജില്ലാ ട്രഷറർ ബി മോഹൻദാസ്, ജില്ലാ വൈസ് പ്രസിഡണ്ട് ബി ശങ്കർ, അഡ്വ : ആർ സേതുനാഥ്, കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനൂബ് അബ്ബാസ്, പ്രഭ എന്നിവർ സംസാരിച്ചു.
പ്രകടനത്തിനും ധർണ്ണയ്ക്കും
കെ. രമണൻ, മോഹനൻ പിള്ള, രമണൻ, ലിജി, എന്നിവർ നേതൃത്വം നൽകി.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.