കേന്ദ്രമോട്ടോർ വാഹന നിയമ ഭേദഗതിയിലെ അപാകതകൾ പരിഹരിക്കുക
കായംകുളം..ഒരു നിയന്ത്രണവുമില്ലാതെ അടിക്കടി വർദ്ധിപ്പിക്കുന്ന പെട്രോൾ,ഡീസൽ,സ്പെയർ പാർട്ട്സ്,വർദ്ധനവും ഇൻഷ്വറൻസ് ടാക്സ് വർദ്ധനവും പിൻവലിക്കുക. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി സ്റ്റാൻ്റുകൾ പുനസ്ഥാപിക്കുക.
ലക്ഷക്കണക്കിന് വരുന്ന മോട്ടോർ തൊഴിലാളികൾ പി എഫ്, ഇ എസ് ഐ,
തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മോട്ടോർ തൊഴിലാളികൾ മാർച്ച് 24 ന് പാർലമെൻ്റിന് മുന്നിലേക്ക് മാർച്ച് ചെയ്യുന്നു
അതിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലാ ആട്ടോ ടാക്സി ടെമ്പോ വർക്കേഴ്സ് യൂണിയൻ സി ഐ ടി യു.കായംകുളം ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ കായംകുളം ജോയിന്റ് ആർ ടി ഓ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി പ്രതിക്ഷേധ ധർണ്ണാ സമരം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉത്ഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻറ് എൻ.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ടി എ നാസ്സർ സ്വാഗതം പറഞ്ഞു മോഹൻദാസ്, മണിയപ്പൻ, സന്തോഷ്, ഷെഫീഖ്, ബിജു, നൗഷാദ്, രമണൻ എന്നിവർ സംസാരിച്ചു
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.