
മുഖ്യമന്ത്രി വാക്കുപാലിച്ചില്ല ; എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്
മുഖ്യമന്ത്രി വാക്കുപാലിച്ചില്ല എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്
കാസർഗോഡ് : എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും തെരുവിലേക്ക്. 1031 ദുരിതബാധിതർക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ മാസം 27 ന് എൻഡോസൾഫാൻ ദുരിത ബാധിതർ സമരം ആരംഭിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്ന് കാഞ്ഞങ്ങാട് നടത്തിയ സമരം അവസാനിപ്പിച്ചിരുന്നു.
2017 ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും 1,905 എൻഡോസൾഫാൻ ദുരിത ബാധിതരെ ആണ് തെരെഞ്ഞെടുത്തത്.
ഇതിൽ 1,031 പേരെ ചികിത്സ സഹായത്തിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പ്രശ്നം ചൂണ്ടിക്കാട്ടി സമരം നടത്തുന്നതിനിടെ ആണ് ഇവരെ കാസർഗോഡ് പാക്കേജിൽ ഉൾപ്പെടുത്തി സഹായം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് . എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയുണ്ടായില്ല. അതിനിടെ ചികിത്സ ലഭിക്കാതെ പലരും മരിക്കുകയും ചെയ്തു. ഇതോടെയാണ് എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിനിറങ്ങുന്നത്.
ഈ മാസം 27 ന് കാസർഗോഡ് കളക്ട്രേറ്റിലേക്ക് നടത്തുന്ന മാർച്ച് പ്രൊഫസർ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്യും. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റാനാണ് സമരസമിതി തീരുമാന.
രണ്ടു വർഷത്തിലേറെയായി സെൽ യോഗം ചേരാത്തതിനാൽ നേരത്തെ പട്ടികയിൽ ഉൾപ്പെട്ടവർക്കും ആനുകൂല്യങ്ങൾ ലഭ്യമാകുന്നില്ല.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.