അഷ്ടമുടി കായൽ സംരക്ഷണം വിവിധ വകുപ്പുകൾ യോഗം വിളിയും റിപ്പോർട്ട് തയ്യാറാക്കലും കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കലും, പോലീസ്കാരും സന്നദ്ധ പ്രവർത്തകരും ചേർന്ന് കണ്ടൽകാടുകൾ വെച്ചു പിടിപ്പിക്കലും ഒക്കെ നടത്തിയിട്ടും കായൽ ഇപ്പോഴും തിരുനക്കര എന്നു പറയുന്ന പോലെയാണ്. കോടികൾ കായൽ സംരക്ഷണത്തിനായി ചിലവഴിച്ചിട്ടും എന്താണ് കായലിൻ്റെ ദുർഗതി മാറാതിരിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സമാധാനം പറയണം.
കഴിഞ്ഞ പത്ത് വർഷം ഈ കായലിനായി ഉപയോഗിച്ച ഫണ്ട് സംബന്ധിച്ച്ഇ ഡി അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു കോടികൾ മുടക്കി കായൽ സംരക്ഷിക്കാൻ ആരൊക്കെ ഇറങ്ങിയോ അവരെയൊക്കെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കണം ഒരു വശത്ത് കയ്യേറ്റങ്ങൾ. കായൽ പുറം പോക്കുകൾ അളന്നു തിട്ടപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയവർ,മലിനജലം ഒഴുക്കുന്നവർ, കായലിനരുകിൽ അനുമതി ഇല്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചവർ തുടങ്ങി കായലിൻ്റെ മരണം കാണുകയാണ് ഇന്ന് കായലിനെ സ്നേഹിക്കുന്നവർ കാണുന്ന കാഴ്ച കണ്ടൽകാടുകൾ കായൽമുഴുവൻ വളർന്ന് മൺതിട്ടകൾ സൃഷ്ടിക്കപ്പെട്ട് കായലിലെ ഒഴുക്ക് തടസമായി, സഞ്ചാര പാതകൾ മണ്ണുമൂടികിടക്കുന്നതും. വേലിയേറ്റ വേലിയിറക്കം സുഖമമല്ലാത്തതും മൽസ്യ സമ്പത്ത് വേണ്ടത്ര ഉൽപാദിപ്പിക്കപ്പെടുന്നില്ല.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.