കയർ മേഖലയോടുള്ള അവഗണന, സർക്കാരിനെതിരെ സമരവുമായി സിപി ഐ.

ആലപ്പുഴ: .കയർ മേഖലയോടുള്ള അവഗണനയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ. നാളെ സംസ്ഥാനത്തെ മുഴുവൻ കയർഫെഡ് ഓഫീസുകളിലേക്കും എഐടിയുസി മാർച്ചും ധർണയും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് തൊഴിലുമില്ല കൂലിയുമില്ല. വിഎസ് സർക്കാർ കയർമേഖലയെ ഉണർത്തി. ഇന്ന് എല്ലാം പരാജയപ്പെട്ട സ്ഥിതിയെന്നും സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി.വി.സത്യനേശൻ പറയുന്നു.

തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച കയർ തൊഴിലാളികൾ സംസ്ഥാന വ്യാപകമായി സമരം നടത്തും. കയർ മേഖലയുടെ പരാജയത്തിന് പ്രധാനകാരണം കയർഫെഡും കയർ കോർപ്പറേഷനും ആണെന്നാണ് എഐടിസിയുടെ ആരോപണം. കയർ മേഖലയെ നെഞ്ചോട് ചേർത്തുനിർത്തേണ്ട സർക്കാർ അതിനെ അവഗണിക്കുന്നു. സർക്കാർ ആവശ്യമായ സഹായം ചെയ്യുന്നില്ല എന്നത് ദുഃഖസത്യം. ബജറ്റിൽ അനുവദിച്ച തുക അപര്യാപ്തമെന്നും സിപിഐ നേതാവ് പി വി സത്യനേശൻ.

10 ലക്ഷത്തിലധികം തൊഴിലാളികൾ ഉണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ 1 ലക്ഷത്തിൽ താഴെയുള്ളവരാണ് പണിഎടുക്കുന്നത്. സർക്കാരിന് നിവേദനങ്ങൾ പലതു കൊടുത്തിട്ടും ഫലമില്ല. മേഖലയ്ക്ക് മതിയായ വിഹിതം അനുവദിക്കുന്നതിനു ധനമന്ത്രി തയ്യാറാകുന്നില്ല. തൊഴിലാളികൾക്ക് മിനിമം വേതനം പോലുമില്ല..വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന നിലപാടിലാണ് സിപിഐ യും എഐടിയുസിയും

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response