രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

തിരുവനന്തപുരം: കേന്ദ്രം ഒന്നും തരുന്നില്ല എന്ന പിണറായി വിജയൻ്റെ പ്രഖ്യാപനം. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമെ അദ്ദേഹത്തിനറിയു. വയനാട് പാക്കേജ് ഇത്രയും കാലം ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ട് കേന്ദ്രത്തെ കുറ്റം പറയുമ്പോൾ വി.ഡി സതീശനും, സുധാകരനും ഏറ്റുപിടിക്കുന്നു ഇത് നിങ്ങളുടെ സർവ്വനാശത്തിന് കാരണമാകുമെന്നും ബി.ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തരൂരിനെ എതിർക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം പക്ഷെ ശശി തരൂരിനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.കഴിഞ്ഞ പത്തുവർഷമായി കേരളത്തെ ഇല്ലാതാക്കിയവരാണ് പിണറായി വിജയനുംകൂട്ടരും. LDF ഉം UDF ഉം വക്കഫ് ബോർഡിൻ്റെ വിഷയത്തിലും രണ്ട് മുന്നണികളും യോജിപ്പിലാണ് .ഇവിടെ രണ്ടു പേരും ഒന്നിച്ചിരിക്കുകയാണ്. പ്രതിപക്ഷം ഭരണപക്ഷത്തെ തെറ്റുകൾ ഏറ്റുപറയാൻ കഴിയുന്നില്ല. ഒരു സീറ്റ് പോലും ഇല്ലാത്ത ബിജെപിയെ കുറ്റം പറയുകയാണ് കോൺഗ്രസ്.പ്രതിപക്ഷം എന്തിന് യോജിച്ച സമരത്തിന് പോകുന്നത്. എന്തുനേടും. ആറ് പേർ മുഖ്യമന്ത്രിയാകാൻ കോൺഗ്രസിന്റെ മുന്നിൽ കാത്തു നിൽക്കുകയാണ്. ഈരാളുങ്കലിൻ്റെ പേരിൽ എല്ലാം നടത്താം എന്നു വ്യാമോഹിക്കരുത്. യൂറ്റിലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനംതയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.