നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ. ഡ്രൈവറുടെ കണ്ണിന് സാരമായ പരിക്ക്. അരുൾദാസ് ഒളിവിൽ പോയത് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം. അമിത വേഗതയിൽ പെട്ടെന്ന് വെട്ടി തിരിക്കാൻ നോക്കിയതാണ്
അപകട കാരണമെന്ന് പോലീസിന് മൊഴി നൽകി അരുൾ.
അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ഒരാൾ മരണപ്പെട്ടു. അപകടത്തില്‍ 60 വയസുളള ദാസിനിയാണ് മരിച്ചത്. അപകടത്തിന്റെ വ്യാപ്തി കുറച്ചത് നാട്ടുകാരുടെയും പോലീസിന്റെയും സംയോജിത ഇടപെടൽ മൂലമാണ്.
കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘം സഞ്ചരിച്ച ബസ് രാത്രി 10:15 ഓടെയാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ നാട്ടുകാരും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചു.
മിനിറ്റുകൾ കൊണ്ട് ബസ്സിലുള്ള മുഴുവൻ ആളും ആശുപത്രിയിലേക്ക്. ഒരുകൂട്ടം മനുഷ്യരുടെ അടിയന്തര ഇടപെടലിലൂടെ രക്ഷപ്പെട്ടത് ഒരു പിടി ജീവനുകൾ.
ബസ്സിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ. അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത് 49 പേർ. പരിക്കേറ്റ 28 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പത്തുപേർ എസ് ഐ ടി ആശുപത്രിയിലും ബാക്കിയുള്ളവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. ഇതിൽ ആരുടെയും നില ഗുരുതരമല്ല. അതേസമയം അപകടത്തിൽ മരണപ്പെട്ട ദാസിനിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.