സിപിഐ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനംചെയ്തു കൊണ്ട് സി. പി. ഐ കൊല്ലം ജില്ലാകൗൺസിൽ അംഗം ഡി. സുകേശൻ പറഞ്ഞു. പ്രതിരോധ മേഖലയിലുൾപ്പടെകടലാസ് കമ്പനികളുടെ മറവിൽ രാജ്യത്തെസ്വത്തുക്കൾ കുറക്ക് വഴിയിലൂടെഅദാനിയ്ക്ക് മുന്നിൽ അടിയറ
വയ്ക്കുന്നതിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നത് രാജ്യത്തെ സമ്പത്ത് തകർക്കുന്ന നടപടിയാണ്.മണ്ഡലം സെക്രട്ടറി ബിജുവിൻറെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ എ.ഐ.റ്റി.യു.സി കൊല്ലം ജില്ലാ ട്രഷറർ ബി. മോഹൻദാസ്,
മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം പി. ഉഷാകുമാരി, മണ്ഡലം കമ്മിറ്റി അംഗം ഡി.രാമചന്ദ്രൻപിള്ള,
പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്.എ.ഐ.റ്റി.യു.സി അഞ്ചാലുംമുട് മണ്ഡലം സെക്രട്ടറി ലാൽപ്രകാശ്
എന്നിവർ സംസാരിച്ചു.
മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി റ്റി.ആർ സന്തോഷ് കുമാർ സ്വാഗതവും
എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് മുബാറക്ക് നന്ദിയും പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading