നെടുമങ്ങാട്:മനുഷ്യബന്ധങ്ങളുടെ ആഴം മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന മനുഷ്യരുടെ എണ്ണം സമൂഹത്തിൽ കൂടിവരുന്നതായി മന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതും വീതം വെയ്ക്കണമെന്ന് ചിന്തിക്കുന്നവർ സമൂഹത്തിലുണ്ട്. തങ്ങളെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ പരാതിയുമായി അധികാരികളെ സമീപിക്കുന്ന മാതാപിതാക്കളുടെ എണ്ണവും വർധിക്കുകയാണ്. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ തിരുവനന്തപുരം ജില്ലാ സമ്മേളനം
നെടുമങ്ങാട് മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കേന്ദ്രസർക്കാർ ക്ഷേമ സങ്കല്പത്തിൽ നിന്നു പുറകോട്ടു പോവുകയാണ്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പ്രസ്താവിച്ചു. ഇന്ത്യയിലാദ്യമായി വയോജന കമ്മീഷൻ രൂപീകരിച്ച സംസ്ഥാനമാണ് കേരളം എന്നത് വിസ്മരിക്കാനാവില്ല.
ജില്ലാ പ്രസിഡൻ്റ് പി.ചന്ദ്രസേനൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം എ.എം. റൈസ് , പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ, ജീ .സുരേന്ദ്രൻ പിള്ള, രമണി.പി.നായർ, എസ്. സജീവ്, എസ്. സുധികുമാർ, ബി. ശ്രീകുമാർ, ജി.കൃഷ്ണൻകുട്ടി, കെ.എൽ.സുധാകരൻ എ.എം. ദേവദത്തൻ, കരമനചന്ദ്രൻ ഡി.വി. ശോഭന ചന്ദ്രൻ, എൻ. സോമശേഖരൻ നായർ, എൻ.ആർ.സി. നായർ, മനോഹരൻ വേളാവൂർ, ഇ. മുഹമ്മദ്, ആർ.കെ.സതീഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് സാഹിതീ സല്ലാപത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന കലാമേളയിൽ കവി ആഷാ കിഷോർ അദ്ധ്യക്ഷത വഹിച്ചു..പ്രൊ. ടി. ഗിരിജ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കവികളും കലാകാരന്മാരും പങ്കെടുത്തു.
ഡോ.സി.വസന്തകുമാരൻ (പ്രസിഡൻ്റ്) എ.എം. ദേവദത്തൻ (വർക്കിംഗ് പ്രസിഡൻ്റ്) ജീ. കൃഷ്ണൻകുട്ടി ( സെക്രട്ടറി), ആർ.കെ.സതീഷ് (ട്രഷറർ)ബി. ഇന്ദിരാദേവി, എ . മോഹൻദാസ്, ജോസി സച്ചിത്, പി.എ.നാരായണൻ നമ്പ്യാർ, ചാലശശി (വൈസ് പ്രസിഡൻ്റ്) മുത്താന സുധാകരൻ, മനോഹരൻ വേളാവൂർ, കരമനചന്ദ്രൻ, രാജു നായർ, എൽ.പ്രസന്നകുമാരി ( ജോയിൻ്റ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 105 പേരുള്ള ജില്ലാകൗൺസിലിനെയും 70 പേരുള്ള ജില്ലാ കമ്മിറ്റിയേയും യോഗം തെരഞ്ഞെടുത്തു.


Discover more from News12 India

Subscribe to get the latest posts sent to your email.

You missed

Discover more from News12 India

Subscribe now to keep reading and get access to the full archive.

Continue reading