മൊട്ട ഗ്ലോബലിന്റെ ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്ത്‌ ഇന്ന് (മെയ് 18 ) സമാപിക്കും.

കൊല്ലം: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ നേതൃത്വത്തിൽ മെയ് 4ന് കാസർകോഡ് നിന്നും തുടക്കം കുറിച്ച ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര ഇന്ന് സമാപിക്കും. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങ് അസി. എക്സൈസ് കമ്മീഷണർ പി.എസ് ഹരികുമാർ ഉദ്ഘാടനം നിർവഹിക്കും. സംഘടന
അംഗം മ്യുസിയം എസ്. ഐ വിപിൻ ഗബ്രിയേൽ
മുഖ്യാതിഥി ആയിരിക്കും.നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് വൈസ് പ്രസിഡണ്ട് വാഹിദ നിസാർ മുഖ്യപ്രഭാഷണം നടത്തും.ഫൗണ്ടർ പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് കോ-ഓർഡിനേറ്റർ എ പി
പ്രേംദത്ത്, ട്രഷറർ നിയാസ് പാറക്കൽ,
സെക്രട്ടറി അരുൺ ജി നായർ , ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ സംസാരിക്കും.

കൊല്ലം വി. പാർക്കിൽ നടന്ന ചടങ്ങ് മിസ്റ്റർ വേൾഡ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.അൻവർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ലോക സഭാംഗം എം.കെ പ്രേമചന്ദ്രന്‍ ബോധവത് ക്കരണ ലഘുലേഖയുടെ പ്രകാശനം നിർവഹിച്ചു.സെക്രട്ടറി അരുൺ ജി നായർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി.ജാഥ ക്യാപ്റ്റൻ സജീഷ് കുട്ടനെല്ലൂർ, നിയാസ് പാറക്കൽ, ഡോ. ജോൺസൺ വി ഇടിക്കുള, ആൻഡൂസ് ഇംഗ്ലണ്ട്, ഷിന്റോ , ഹാഷിം, റിസ്വാൻ, ജോബിൻ എന്നിവർ പ്രസംഗിച്ചു.ഗ്രൂപ്പൂകളായി തിരിഞ്ഞ് ലഘുലേഖ വിതരണം നടത്തി.

നിലവിൽ 34 രാജ്യങ്ങളിൽ നിന്നായി 1,400 ലധികം അംഗങ്ങൾ ഉള്ള സംഘടനയുടെ ആസ്ഥാനം
തൃശൂർ ആണ്.
കഴിഞ്ഞ വർഷം തൃശൂരിൽ ആദ്യമായി 25 മൊട്ടകൾ ഒന്നിച്ചപ്പോഴാണ് സംഘടന മാധ്യമ ശ്രെദ്ധ നേടിയത്.
മൊട്ട ഗ്ലോബലിന്റെ
“സ്റ്റോപ്പ്‌ ബോഡി ഷെയിമിങ്ങ് ” “ഗ്ലോബൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ” “സ്‌മൈൽ പ്ലീസ്” എന്നീ ക്യാമ്പയിനുകൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading