പാലക്കാട്:സിവിൽ സർവീസ് കാര്യക്ഷമാക്കുന്നതിനും ആനുകൂല്യങ്ങൾ നേടിയെടുക്കാനും യോജിച്ച സമരങ്ങൾ ആവശ്യമെന്ന് എൻജിഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ പറഞ്ഞു. ജോയിൻ്റ് കൗൺസിൽ അൻപത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച സുഹൃത് സമ്മേളനത്തിലാണ് നയം വ്യക്തമാക്കിയത്.സുഹൃത്ത് സമ്മേളനത്തിൽ നയനിർവ്വഹണവും സിവിൽ സർവീസും എന്ന വിഷയത്തിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.തുടർന്ന് സംസാരിച്ച നേതാക്കളെല്ലാം സിവിൽ സർവീസിൻ്റെ വൈകല്യങ്ങളും കേന്ദ്ര നയങ്ങളിലെ പ്രതിസന്ധികളും പറഞ്ഞു.എ. ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം ഒരു വലിയ പണിമുടക്കിലേക്ക് പോകുന്ന സാഹചര്യം അദ്ദേഹം വിലയിരുത്തി. തൊഴിൽ സുരക്ഷ നഷ്ടപ്പെട്ട സാഹചര്യമാണ് നിലനിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സി.ആർ ജോസ് പ്രകാശ്, സതീഷ്, സുകേശൻ ചൂലിക്കാട്, ജയശ്ചന്ദ്രൻ കല്ലിംഗൽ , കെ.പി ഗോപകുമാർ, ഡോ വി. എംഹാരീസ്, എസ് സുധി കുമാർ, ശ്രീകുട്ടൻ, അനിൽകുമാർ, കെ , കെ ദീപു കുമാർ, പ്രൊഫറ്റി ജിഹരികുമാർ, ആർരമേശ്, എൻകൃഷ്ണകുമാർ നാരായണൻ കുഞ്ഞി കണ്ണോത്ത്, എന്നിവർ സംസാരിച്ചു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.