തിരുവനന്തപുരം: നിയമസഭയിലെ ഭരണകക്ഷി അനുകൂല സർവീസ് സം ഘടനയായ കേരള ലെജിസ്ലേചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസി യേഷന്റെ 6 പ്രവർത്തകരെ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സ്പീക്കർ എ. എൻ.ഷംസീർ സസ്പെൻഡ് ചെയ്തു. നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ചട്ടവിരുദ്ധമായി ഇ ഓഫീസ് ലോഗിൻ അനുവദിച്ച നടപടി പിൻവലിക്കണമെന്ന് സ്പീക്കറെ നേരിൽകണ്ട് അഭ്യർത്ഥിച്ച രണ്ട് വനിതകൾ ഉൾപ്പെടെ ആറ് ഭരണകക്ഷി സംഘടന അംഗങ്ങളെ സസ്‌പെൻഡ് ചെയ്തത്.സംഘടനയുടെ മുൻ വൈസ് പ്രസിഡന്റ് വിവേക്, മാനേജിങ് കമ്മിറ്റി അംഗമായിരുന്ന അരവിന്ദ് ജി.പി.നായർ, എം.എം.വിഷ്ണു, സഫീർ, രോഹിണി, ശ്രീപ്രിയ എന്നി വരെയാണ് സസ്പെൻഡ് ചെയ്തത്. ശ്രീപ്രിയ സെക്ഷൻ ഓഫിസറും മറ്റു ള്ളവർ അസിസ്റ്റന്റുമാരുമാണ്. നിയമ സഭയിലെ ലൈബ്രറി ജീവനക്കാർക്ക് ഇ ഓഫിസിൽ ലോഗിൻ സൗകര്യം അനുവദിച്ചതിൽ പ്രതിഷേധിച്ച് ഭരണ കക്ഷി സംഘടനയിൽ നിന്നു കൂട്ട രാജി നൽകിയത്.
കേരള ലെജിസ്ലേചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ രണ്ടായി പിളരാൻ സാധ്യത.
സംഘടനയിൽ പുതുതായി എത്തിച്ചേർന്ന ജീവനക്കാരാണ് ഇപ്പോൾ പ്രശ്നത്തെ അഭിമുഖീകരിക്കുന്നത്.കുറച്ചു മാസങ്ങളായി സംഘടനയിൽ തന്നെ സീനിയറും ജൂനിയറും തമ്മിലുള്ള ആശയ സമരങ്ങൾ നടക്കുന്നുണ്ടായിരുന്നു.ഇ ഓഫിസ് വിഷയവുമായി ബന്ധ പ്പെട്ട് ഇവർ 6 പേർ ചേർന്ന് സ്പീക്ക റെ കാണുകയും പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു. പരിശോധിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. പി ന്നാലെ ഇതിലൊരാൾ ജീവനക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ സ്പീക്കറെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് സന്ദേ ശം പങ്കുവച്ചതാണ് നടപടിക്കു കാരണമായത്. സ്പീക്കറുമായി 15 മിനി റ്റോളം സംസാരിച്ചെന്നും സംഘടനയുടെ നേതാക്കൾ വിഷയത്തിൻ്റെ ഒരു വശം മാത്രമാണ് സ്പീക്കറെ ധരിപ്പി ച്ചിരിക്കുന്നതെന്നു വ്യക്തമായെന്നു മായിരുന്നു സന്ദേശം. സംഘനാനേ താക്കളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഈ കുറിപ്പാണ് പ്രകോപനത്തിനു കാരണം. തെറ്റായ കീഴ്‌വഴക്കങ്ങൾ സ്വീകരിക്കരുതെന്നും സസ്പെൻഷൻ ഉത്തരവ് ഇറക്കരുതെന്നും ആവശ്യപ്പെട്ട്കേരള ലെജിസ്ലേചർ സെക്രട്ടറിയേറ്റ് സ്റ്റാഫ് ഫെഡറേഷൻ,കേരള ലെജിസ്ലേചർ സെക്രട്ടറിയേറ്റ് അസോസിയേഷനുംപ്രതിഷേധത്തിലാണ്.ജീവനക്കാരോട് വിശദീകരണം പോലും ചോദിക്കാതെ പേഴ്സൺ വാട്ട്സാപ്പിലിട്ട മെസേജിൻ്റെ പേരിൽ സസ്പെൻ്റ് ചെയ്ത നടപടിയിൽ ഈ സംഘടനകൾ നിവേദനം നൽകുമെന്നറിയുന്നു’അവർ സസ്പെൻ്റ് ചെയ്ത ജീവനക്കാരുടെ ഒപ്പമാണ് എന്നും അറിയുന്നു.
Discover more from News12 INDIA Malayalam
Subscribe to get the latest posts sent to your email.