“എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡിസിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു”

തളിപ്പറമ്പ:” ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തു” എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡീസിൽ ലഹരി വിരുദ്ധ ക്ലബ്ബ് പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ഡോ: കെ പി സംഗീത അധ്യക്ഷത വഹിച്ചു.പാപ്പിനിശേരി റെയിഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ പി എം കെ സജിത്കുമാർ ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡീസ് ചെയർമാൻ പ്രൊഫ: ഇ കുഞ്ഞിരാമൻ മുഖ്യപ്രഭാക്ഷണം നടത്തി.പാപ്പിനിശ്ശേരി പഞ്ചായത്ത് വുമൺഫെസിലിറ്റേറ്റർ ലിഷ സെലിറ്റ എബ്രഹാം, എസ് ശുഭ എന്നിവർ പ്രസംഗിച്ചു .ഡോ : കെ ഷിംന സ്വാഗതവും കെ വൈഷ്ണവ് ശശി നന്ദിയും പറഞ്ഞു .

ഇൻസ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജി ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻറ് പ്രൊഫസർ എ ശരണ്യ കോ-ഓർഡിനേറ്ററായ ലഹരി വിരുദ്ധ ക്ലബ്ബ് പഞ്ചായത്ത്, എക്സൈസ്, പോലിസ് , പൊതുജനങ്ങൾ, വിദ്യാർത്ഥി വളണ്ടിയർമാർ എന്നിവരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ശക്തമായി ഇടപെടൽ നടത്താൻ തീരുമാനിച്ചു .

രാജൻ തളിപ്പറമ്പ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response