“ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു”

തളിപ്പറമ്പ:ആൾ കേരള പെയിൻ്റേഴ്സ് ആൻറ് പോളിഷേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു .ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രഭാഷണവും നടത്തി .തളിപ്പറമ്പ് ടൗൺ സ്ക്വയർ പരിസരത്ത് നടന്ന ക്യാമ്പയിനിൽ
ജില്ലാ സെക്രട്ടറി ഒ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു .എ കെ പി പി എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷിബു പാലയാട്, ജില്ലാ പ്രസിഡണ്ട് കെ കെ അഷ്റഫ്
എന്നിവർ പ്രസംഗിച്ചു.

ടി സി മഹേഷ് കവിത ചൊല്ലി. മുൻ ജില്ലാ സെക്രട്ടരി ഉണ്ണി പൂക്കോത്ത് സ്വാഗതവും
ജില്ലാ കൺവീനർ രാജേഷ് പ്ലാത്തോട്ടം നന്ദിയും പറഞ്ഞു .

രാജൻ തളിപ്പറമ്പ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response