കൊല്ലം:ടി കെ എം എൻജിനീയറിങ് കോളേജിലെ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നും തുടർച്ചയായി ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സാഹചര്യത്തിൽ എഐഎസ്എഫ് നേതൃത്വത്തിൽ എഡിഎമ്മിന് പരാതി നൽകി. കഴിഞ്ഞ അധ്യായന വർഷവും സമാനമായി വിദ്യാർഥികൾക്ക് ഭക്ഷണത്തിൽ നിന്നും ഭക്ഷ്യ വിഷബാധ ഏൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഈ അധ്യയന വർഷത്തിൽ ഫെബ്രുവരി മാസം പത്താം തീയതി കോളേജ് ഹോസ്റ്റലിലെ മെസ്സിൽ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഗുരുതരമായി ഭക്ഷ്യവിഷബാധ ഉണ്ടായി. സാഹചര്യത്തിൽ വലിയ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്. ഭക്ഷ്യ വിഷബാധയേറ്റ് ഏഴോളം വിദ്യാർത്ഥികൾ ഐസിയുവിൽ ഉൾപ്പടെ ചികിത്സയിൽ ആയിരുന്നു. അറുപതോളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഈ അവസ്ഥയിലും കോളേജ് അധികാരികൾ കാര്യക്ഷമമായി ഇടപെടുകയോ പരിഹാരം ഉണ്ടാകുവാൻ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്നുള്ളത് ഗൗരവകരമാണ് എന്ന് ചൂണ്ടിക്കാട്ടി നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് എഐഎസ്എഫ് പരാതി നൽകിയത്. കോളേജിൽ പരാതിപ്പെടുന്ന വിദ്യാർത്ഥികളോട് അപമര്യാതയായി പെരുമാറുന്നതാണ് ഹോസ്റ്റൽ ജീവനക്കാരുടെ രീതി . പരാതി സ്വീകരിക്കാനോ ശ്വാശതമായ പരിഹാരം കാണാനോ ഇതുവരെയും കോളേജ് അധികാരികൾ ശ്രമിച്ചിട്ടില്ല എന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. കോളേജ് ഹോസ്റ്റലിന്റെ മെസ്സ് കൃത്യമായി ഇടവേളകളിൽ കാര്യക്ഷമമായ ഭക്ഷ്യ പരിശോധനയ്ക്കും നടപടികൾക്കും വിധേയമാക്കി ഹോസ്റ്റൽ വിദ്യാർത്ഥികളുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും തക്കതായ നടപടികൾ സ്വീകരിക്കണമെന്നും യൂണിറ്റ് ഭാരവാഹികളും എഐഎസ്എഫ് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.