വനിതാ ശക്തികരണത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സാംസ്കാരിക ഇടപെടലാണ് വനിത സിനിമ പ്രവർത്തകരുടെ സിനിമ പദ്ധതിയെന്ന് എം രാജഗോപാലൻ എംഎൽഎ .

കാസറഗോഡ്:കേരള ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ വനിതാ വിഭാഗക്കാർക്കായുള്ള സിനിമ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറാമത്തെ ചലച്ചിത്രമായ “മുംത” യുടെ പൂജയും, സ്വിച്ച് ഓൺ കർമ്മവും കാസർഗോഡ് ജില്ലയിലെ ബേള, ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ (ട്രൈബ് ) എം രാജഗോപാലൻ എംഎൽഎ നിർവഹിക്കുന്നു.വനിതാ ശക്തികരണത്തിനുള്ള സംസ്ഥാന സർക്കാരിൻറെ സാംസ്കാരിക ഇടപെടലാണ് വനിത സിനിമ പ്രവർത്തകരുടെ സിനിമ പദ്ധതിയെന്ന്എം രാജഗോപാലൻ എംഎൽഎ, സാംസ്കാരിക മേഖലയിൽ വനിതാപങ്കാളിത്തം പൂർണമായും ഉറപ്പാക്കുന്നതിന് ഇതുവഴി സാധിച്ചിട്ടുണ്ടെന്ന്എംഎൽഎ പറഞ്ഞു.ജില്ലാ പോലീസ് മേധാവി ഡി ശില്‍പ കേസ് കെഎസ്എഫ്ഡിസി ഡയറക്ടറും സംവിധായകനുമായ ഷെറി ഗോവിന്ദ്, കേരസംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നടനുമായ സന്തോഷ് കീഴാറ്റൂർ സംവിധായിക പി ഫർസാന തുടങ്ങിയവർപങ്കെടുത്തു.കാസർഗോഡ് ചൗക്കീ സ്വദേശിനനിയാണ്പി ഫർസാന.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading