തിരുവനന്തപുരം:എട്ടുവർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സർക്കാർ ഗവേഷണം നടത്തുകയാണ്. അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പുതുതായി ഒന്നും ആവശ്യപ്പെടുന്നില്ല. സർക്കാർ അട്ടിമറിച്ച അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിക പോലും നൽകാത്തതും കേന്ദ്ര ഡിഎ അട്ടിമറിച്ചതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടനയുടെ സമരാഹ്വാനം. പിഎഫിൽ ലയിപ്പിച്ച ഡിഎ സർക്കാർ തട്ടിയെടുത്തു. ജീവനക്കാർക്ക് കഴിഞ്ഞ എഴു തവണത്തെ ഡിഎ ഇതുവരെ ലഭിച്ചിട്ടില്ല. അഞ്ച് കൊല്ലമായി ലീവ് സറണ്ടർ തരുന്നില്ലെന്നും എൻജിഒ അസോസിയേഷൻ ആരോപിച്ചു. ഇത്തരം ആനുകൂല്യങ്ങളിലൂടെ 65,000 കോടി രൂപയാണ് പിണറായി സർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്.പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് തവണ അധികാരം കിട്ടിയിട്ടും പാലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെന്നുംജനറൽ സെക്രട്ടറി ജാഫർഖാൻ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.