കൊല്ലം :കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്നും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഘടിത അസംഘടിത മേഖലകളിൽ പണിയെടുക്കുന്ന വിവിധങ്ങളായ തൊഴിൽ മേഖലയിലെ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്വം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവൺമെൻറ് ഉണ്ട് എന്നും അക്കാര്യങ്ങളിൽ പോരായ്മയും വീഴ്ചയും സംഭവിക്കുന്ന മേഖലകളിൽ അത് തിരുത്തി ഇടതുപക്ഷമുയർത്തി പിടിക്കുന്ന വർഗ്ഗപരമായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകാൻ ഈ ഗവൺമെൻറ് തയ്യാറാകണം എന്നും അതിന് മുൻഗണന ക്രമങ്ങളിൽ ഒക്കെ മാറ്റം വരുത്തണം എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന സമീപനം വൈര്യബുദ്ധിയോടെ ഒരു സംസ്ഥാനത്തെ ആകെ ജനങ്ങളെ അവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന സമീപനം സ്വീകരിക്കുന്ന ഒരു കേന്ദ്ര ഗവൺമെൻറ് കേന്ദ്രത്തിന്റെ താൽപര്യങ്ങൾക്കും കേന്ദ്രമുയർത്തിപ്പിടിക്കുന്ന വർഗീയ രാഷ്ട്രീയത്തെയും എക്കാലവും മാറ്റിനിർത്താൻ പരിശ്രമിക്കുന്ന ഒരു ജനതയ്ക്ക് മേലെ നീതി നിഷേധത്തിന്റെയും സാമ്പത്തിക നിഷേധത്തിന്റെയും കരുക്കൾ നീക്കുന്ന കേന്ദ്ര നടപടി ഒരു ഘട്ടത്തിലും യോജിക്കാൻ കഴിയാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മക്കളെയും പോലെ കേരളത്തെയും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം ഒരേ മക്കളെ പോലെ പെരുമാറേണ്ട ഒരു യൂണിയൻ ഗവൺമെൻറ് പക്ഷപാതപരമായി നിലയിലാണ് കേരളത്തോട് കാണിക്കുന്ന സമീപനം. ആ സമീപനത്തിന്റെ ഏറ്റവും വലിയ ദുരിതവും ദുരന്തവും ആണ് കേരളത്തിൽ ഇന്ന് അനുഭവിച്ചു വരുന്നത്.കേരളത്തിന്റെ പൊതുവായ വികസനപ്രക്രിയയെ തുരങ്കം വയ്ക്കുന്നു എന്ന് മാത്രമല്ല കേരളം ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ ക്ഷേമ പദ്ധതികളെയെല്ലാം തകിട മറിക്കുകയും കേരളത്തിന്റെ മുന്നോട്ടുള്ള
പ്രയാണത്തെ തടസ്സപ്പെടുത്തുന്ന ക്രൂരമായ നിലപാടുകൾക്കെതിരെ കേരള ജനത ഒറ്റക്കെട്ടായി നിൽക്കണമെന്നും എഐടിയുസിയുടെ നേതൃത്വത്തിൽ നടക്കുന്ന തൊഴിലാളി മുന്നേറ്റ പ്രക്ഷോഭ ജാഥയ്ക്ക് ജനാധിപത്യ വിശ്വാസികളെ പിന്തുണ ഉണ്ടാകണമെന്നും മുല്ലക്കര പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ കെ.പി രാജേന്ദ്രൻ. വൈസ് ക്യാപ്റ്റൻ സി. പി മുരളി, ഡയറക്ടർ അഡ്വ ആർ.സജിലാൽ, ജാഥാ അംഗങ്ങളായ കെ.എസ് ഇന്ദുശേഖരൻ നായർ,
പി.വി സത്യനേശൻ, അഡ്വ: ഗോവിന്ദൻ പള്ളി കാപ്പിൽ, അഡ്വ: ജി. ലാലു. എം.ജി.രാഹുൽ,
എ. ശോഭ സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, അസിസ്റ്റൻറ് സെക്രട്ടറി അഡ്വ സാം കെ ഡാനിയേൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.ആർ വിജയകുമാർ, ഹണി ബെഞ്ചമിൻ, എസ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ എ രാജീവ്, എ ബിജു എഐടിയുസി ജില്ലാ ട്രഷറർ മോഹൻദാസ് എന്നിവർ പങ്കെടുത്തു. ജാഥാ സ്വീകരണ സംഘാടകസമിതി കൺവീനർ പി രാജു സ്വാഗതം പറഞ്ഞു. സുകേശൻ ചൂലിക്കാട് നന്ദി പറഞ്ഞു.സംഘാടക സമിതി ചെയർമാൻ സുരേഷ് മുഖത്തല അധ്യക്ഷത വഹിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.