എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കു കുത്തിയാക്കിക്കൊണ്ട് താഴ്ന്ന തസ്തികകളിലേക്കുള്ള സ്ഥിര നിയമനം ഇല്ലായ്മ ചെയ്യാനും കുടുംബ ശ്രീ, കെക്സ്കോൺ എന്നിവ വഴി ദിവസക്കൂലിക്ക് ആളുകളെ നിയമിക്കാനുമുള്ള സർക്കാർ നീക്കം
അത്യന്തം പ്രതിഷേധാർഹമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
ശുചീകരണം, സെക്യൂരിറ്റി തുടങ്ങിയ തസ്തികകളിലാണ്
നിലവിലുള്ള ജീവനക്കാർ ഒഴിഞ്ഞു പോകുന്ന മുറക്ക് സ്ഥിര നിയമനം വേണ്ടെന്ന് ധന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സർക്കുലറിൽ നിർദേശിച്ചിട്ടുള്ളത്.
കുടുംബ ശ്രീ, കേക്സ് കോൺ എന്നിവയുമായി വാർഷിക കരാറിൽ ഒപ്പ് വെക്കുകയും ആവശ്യമായ ജീവനക്കാരെ ദിവസക്കൂലിക്ക് മാത്രം നിയമിച്ച് ഇവരുടെ കൂലി ഓഫീസ് ചെലവിനത്തിൽ നൽകാൻ നിർദേശിച്ചിരിക്കുകയാണ്.
കേരളത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്ത് തൊഴിൽ നിയമനം കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ തൊഴിൽ പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ചു കൊണ്ട് തസ്തികകൾ വെട്ടിക്കുറക്കാനും അത് വഴി
സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുമുള്ള ശ്രമം അംഗീകരിക്കാൻ കഴിയില്ല.
ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള ഇത്തരം നിലപാടുകൾ സർക്കാർ അടിയന്തിരമായി പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിൽ അറിയിച്ചു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.