കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് “ആശാ വർക്കേഴ്സ് ” അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ സമരം ചെയ്യുന്നു.ഇപ്പോൾ ചെയ്യുന്ന സമരം 5 ദിവസമായി തുടരുകയാണ്. സി. ഐ ടി യു വോ ,എ.ഐ ടി യു സി യോ, ഐഎൻടിയുസിയോ അല്ല സമരത്തിൽ. എസ് യു.സി ഐ കമ്മ്യൂണിസ്റ്റ് എന്ന സംഘടനയുടെ വനിതാ വിഭാഗമാണ് സമരത്തിന് നേതൃത്യം നൽകുന്നത്. കഴിഞ്ഞ മാസം ഇവർ കർണാടകയിൽ ഇതുപോലെ സമരം ചെയ്തു. നീണ്ടുനിന്ന സമരത്തിന് സർക്കാർചർച്ചയ്ക്ക് തയ്യാറായി. ആശമാർക്ക് 10000 രൂപ നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചു.

തുടർന്നാണ് ഈ പ്രക്ഷോഭംകേരളത്തിലെത്തിയത്. മറ്റു സംസ്ഥാനങ്ങളിലേക്ക് ഇവർ ഈ പ്രക്ഷോഭംവ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്. സമരങ്ങൾ എങ്ങനെ ചെയ്യണമെന്ന് കാണിക്കുന്ന പുതിയ ശൈലി തുറന്നു വരുകയാണ്.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുമുള്ള ആശാ വർക്കർമാർ സമരത്തിലുണ്ട്. വർഷങ്ങൾക്ക് മുൻപ് ബജറ്റിൽ ആശവർക്കർമാരുടെ ഓണറേറിയം 7500 ആക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നുമായില്ല. വീണ്ടുമൊരു ബജറ്റ് കഴിഞ്ഞ ദിവസം വന്നെങ്കിലും അതിലും ഈ വിഭാഗത്തെക്കുറിച്ച് ഒന്നും ഉരിയാടിയിട്ടില്ല. കേരള ആശാ വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ 5 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്നത്. ഇപ്പോൾ സമരക്കാരെ ചർച്ചയ്ക്ക് വിളിച്ചു കഴിഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.