ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ…..‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും ശാരീരിക അവശതകൾ പരിഗണിച്ചും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണ്’ അറേബ്യയിലെ എല്ലാ സുഗന്ധലേപനങ്ങൾകൊണ്ടു കൈ കഴുകിയാലും ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാൻ ആവില്ലെന്ന വില്യം ഷേക്സ്പിയറുടെ മക്ബത്ത് നാടകത്തിൽനിന്നുള്ള വരികൾ ഉദ്ധരിച്ച കോടതി, നിനോ മാത്യുവിനെ മരണംവരെ തൂക്കിലേറ്റണമെന്നും ഉത്തരവിട്ടു.തൻ്റെ മനസ്സിൻ്റെ എല്ലാ സ്വപ്നങ്ങളും ജീവിതവും കാമുകനു മേൽ അടിയറവച്ച് മറ്റൊരു ജീവിതത്തിലേക്ക് യാത്ര ചെയ്യാൻ ശ്രമിക്കവെ അതിന് വഴിതടസ്സമായതെല്ലാം ഒഴിവാക്കാനാലോചിച്ച് ഇറങ്ങിതിരിച്ച കാമുകനെ എല്ലാ പിന്തുണയുടെ താക്കോൽ നൽകിയത് ആരും മറന്നിട്ടില്ല. എന്നാൽ ആരോഗ്യo പരിഗണിച്ച് അനുശാന്തിക്ക് ജമ്യം നൽകിയെങ്കിലും കോടതി പറഞ്ഞ കാര്യങ്ങൾ വിലപ്പെട്ടതു തന്നെ …..ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫിസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വാസ്തിക (നാല്) എന്നിവരാണു 2014 ഏപ്രിൽ 16നു വീടിനുള്ളിൽ അരുംകൊല ചെയ്യപ്പെട്ടത്. കെഎസ്ഇബി അസി. എൻജിനീയറായിരുന്ന ലിജീഷിനും ഗുരുതര വെട്ടേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ തിരുവനന്തപുരം കരമണിൽ മാഗി നിവാസിൽ നിനോ മാത്യുവിനെയും ലിജീഷിന്റെ ഭാര്യയും ടെക്നോപാർക്കിൽ ഇതേ കമ്പനിയിൽ ജീവനക്കാരിയുമായിരുന്ന അനുശാന്തിയെയും അന്നുതന്നെ പൊലീസ് സാഹസികമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള വഴിവിട്ട പ്രണയവും ഭർത്താവിനെയും മകളെയും ഒഴിവാക്കി ഒരുമിച്ചു ജീവിക്കാനുളള തീരുമാനവുമാണ് അരുംകൊലകളിലേക്കു നയിച്ചതെന്നാണു പൊലീസ് വിശദീകരണം.ലിജീഷിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഉണർന്നു പ്രവർത്തിച്ചതിനാലാണു കരിമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിനിടയിൽ തന്നെ ഇയാളെ അന്നു പിടികൂടാനായത്. സമീപ ജില്ലകളിൽ വരെ അതിർത്തികൾ അടച്ചു പൊലീസ് വാഹനപരിശോധന നടത്തുകയും നിനോ മാത്യു എത്തിച്ചേരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും ഒരേസമയം പരിശോധനകൾ സംഘടിപ്പിച്ചുമാണു പൊലീസ് ഇയാളെ കുടുക്കിയത്. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.അനുശാന്തിയും നിനോ മാത്യൂവിൻ്റേയും ചാറ്റിങ്ങ് തപ്പിയെടുത്തതാണ് പോലീസിന് കൊലയുടെ പങ്കിൻ്റെ തെളിവുകൾ നേടാനായത്. റൂറൽ എസ്പി രാജ്പാൽമീണ, ആറ്റിങ്ങൾ ഡിവൈഎസ്പി ആർ പ്രതാപൻ നായർ, സി.ഐ എം അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസിന് തുമ്പുണ്ടാക്കിയതും കൃത്യമായി പ്രതികളെ കിട്ടിയതും.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.