തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നടത്തിയ ധർണ്ണ ജോയിന്റ് കൗൺസിൽ ചെയർമാർ കെ പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. SSLC , +2 പഠനത്തിന് ശേഷം സംസ്ഥാനത്തെ യുവതി യുവാക്കൾ തൊഴിൽ പരിശീലനത്തിനായാണ് ഐ റ്റി ഐ കൾ തിരഞ്ഞെടുക്കുന്നത്. ഭാരിച്ച ഉത്തരവാദിത്തവും ആഴ്ചയിൽ 40 മണിക്കുർ ജോലി ചെയ്യുന്ന ഇൻസ്ട്രക്ടർമാരുടെ ശമ്പള സ്കെയിലുണ്ടായ കുറവ് അധ്യാപകരെ അവഹേളിക്കുന്നതിനു തുല്യമാണ്.
ഇത് പരിഹരിക്കണമെന്നും കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഓൺലൈൻ സ്ഥലമാറ്റങ്ങൾ ഏപ്രിൽ 31 നകം പൂർത്തീകരിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കാതെ വ്യാവസായിക പരിശീലന വകുപ്പിൽ 2024 ഡിസംബർ മാസമായിട്ടും പൊതു സ്ഥലമാറ്റങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തത് സർക്കാർ പരിശോധിക്കണമെന്നും സാങ്കേതിക വിഭാഗം ജീവനക്കാർക്ക് ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തി ദിനമാക്കണമെന്നും ജോയിന്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ സർക്കാറിനോട് ആവശ്യപ്പെട്ടു.
വ്യവസായിക പരിശീലനവകുപ്പ് ഡയറക്ടറേറ്റിലെ ധർണ്ണയിൽ ഐ ടി ഡി ഐ ഒ ജനറൽ സെക്രട്ടറി ആന്റണി ജോസഫ് സ്വാഗതം പറഞ്ഞു. ജോയിൻ കൗൺസിൽ സംസ്ഥാന സംസ്ഥാന വൈസ് ചെയർ പേഴ്സൺ സുഗൈത കുമാരി എം എസ്, വി ശശിധരൻ പിള്ള, സതീഷ് കണ്ടല, വിനോദ് വി നമ്പൂതിരി ഷീബ പി, കൃഷ്ണപ്രസാദ് എസ്, റൂബി വി .ഹാഷിം കൊളമ്പൻ എന്നിവർ സംസാരിച്ചു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.