
ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.
തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ്,ഇടുക്കി എന്നിവിടങ്ങളിൽ എൻഎച്ച്എം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ചെയർമാൻ കെ.പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം ശ്രീജിതോമസ് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽ പുലോമജ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.വിസാജൻഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ടയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ കേരള ഗവ: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സസ് ആൻ്റ് സൂപ്പർവൈസേഴ്സ് നേതാക്കളായ പുഷ്പലത, മേരി സൈമൺ,ശശികല , സിന്ധു, രജ്ന,സുമ,സിന്ധു എൻ, ശുഭപി.എ,സുഭാഷ് ചന്ദ്രബോസ്, കെ. സജിമോൻ, സുമ പി, അംബിക വി.കെ, സിനി സെബാസ്റ്റ്യൻ, അമ്പിളി കെ ജി , ശാന്തമ്മ കെ.ആർ, പ്രീതി തോമസ്, ദീപ.റ്റി ജെഎന്നിവർ നേതൃത്വം നൽകി.
പല ജില്ലകളിലും ഭരണ അനുകൂല സംഘടന ജീവനക്കാരെ തിരിച്ചയയ്ക്കുകയും. പരിപാടിയിൽ പങ്കെടുത്താൽ സ്ഥലംമാറ്റം ഉൾപ്പെടെ ഉണ്ടാകും എന്ന ഭീഷണി ഉണ്ടായെങ്കിലുംവിവിധ ജില്ലകളിൽ ജീവനക്കാരുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.