മൈനാഗപ്പള്ളി:ആധുനിക കാലത്തെ തത്വശാസ്ത്രത്തിന്റെ ശക്തനായ വക്താവും ഇന്ത്യയുടെ ആത്മീയ ഗുരുവുമായിരുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടെ നേതൃതത്തിൽ യുവദീപം പരിപാടിയും “വിവേകാനന്ദ ദർശനവും ഇന്ത്യൻ യുവതയും”എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണoസംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സരോജാക്ഷൻപിള്ള യുവജന ദിനസന്ദേശവും വിഷയാവതരണവും നടത്തി. ചടങ്ങിൽ പങ്കെടുത്തവർദീപംതെളിയിച്ച് ദേശീയ യുവജന ദിനത്തിന് ഐക്യദാർഠ്യപ്രതിജ്ഞയെടുത്തു. ഗ്രന്ഥശാലാ സംഘം മൈനാഗപ്പള്ളി നേതൃ സമിതി കൺവീനർ കെ.പി.ദിനേശ്,ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ, യുവത വിഭാഗം കൺവീനർ റജി കൃഷ്ണൻ, ഭരണ സമിതിയംഗം ആർ.ശ്രീകുമാർ, ലൈബ്രറി പ്രവർത്തകർ, യുവത അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽപങ്കെടുത്തു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.