രാജ്യത്തിന്റെ നിലനിൽപ്പിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമായ ബഹുസ്വരതയെ തകർത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് രാജ്യഭരണകൂടം ശ്രമിക്കുന്നു. മന്ത്രി കെ രാജൻ.

പാലക്കാട്:രാജ്യത്തിന്റെ നിലനിൽപ്പിനും അഖണ്ഡതയ്ക്കും ഐക്യത്തിനും അനിവാര്യമായ ബഹുസ്വരതയെ തകർത്ത്വർഗ്ഗീയ ധ്രുവീകരണത്തിന് രാജ്യഭരണകൂടം ശ്രമിക്കുന്നു. മതനിരപേക്ഷതയെ തകർത്ത്
രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാൻ ശ്രമിക്കുന്ന രാജ്യഭരണകൂടത്തിന്റെ അപകടകരമായശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ സാംസ്കാരിക പ്രതിരോധങ്ങൾരാജ്യത്ത് ഉയർന്ന് വരണമെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.ജോയിന്റ് കൗൺസിൽ
അൻപത്തിയാറാം വാർഷിക സമ്മേളനത്തിന്
പാലക്കാട് കോട്ടമൈതാനിയിൽ പൊതുസമ്മേളനത്തോട്ഉജ്ജ്വല തുടക്കമായി. കൊടിമരം, പതാക, ബാനർ, ദീപശിഖ എന്നിവ സമ്മേളനത്തിൽ ഏറ്റുവാങ്ങി.
പാലക്കാട് വിക്ടോറിയാ കോളജ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച വിളംബരജാഥയിൽ ആയിരക്കണക്കിന് ജീവനക്കാർ അണി നിരന്നു.  ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ദീപശിഖ ഏറ്റുവാങ്ങി. കോട്ടമൈതാനിയിൽ ചേർന്ന സാംസ്കാരിക സമ്മേളനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മതരാഷ്ട്രത്തിലെ മനുഷ്യർ എന്ന വിഷയത്തിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ
മുഖ്യ പ്രഭാഷണം നടത്തി. സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി
കെ.പി സുരേഷ് രാജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സി ഗംഗാധരൻ സ്വാഗതം ആശംസിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വിജയൻ കുനിശ്ശേരി, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, ജോയിന്റ് കൗൺസിൽ ചെയർമാൻ കെ പി ഗോപകുമാർ എന്നിവർ അഭിവാദ്യം അർപ്പിച്ചു.


ജോയിന്റ് കൗൺസിൽ പാലക്കാട് ജില്ലാ സെക്രട്ടറി പി.ഡി അനിൽകുമാർ നന്ദി രേഖപ്പെടുത്തി.
നാളെ വി ആർ ബീനാമോൾ നഗറിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.

വിളംബരജാഥയ്ക്ക്  വിവിധ വർഗ്ഗ ബഹുജന സംഘടനകളായ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ, AISF, AlYF, KEWF,കിസാൻ സഭ,
AIBEA,AKSTU, AITUC ,KGOF, സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ , BKMUഎന്നീ സംഘടനകൾ അഭിവാദ്യം ചെയ്തു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading