“വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി”

തളിപ്പറമ്പ്:വിമാനത്തിലും തീവണ്ടിയിലും ഇതുവരെ യാത്ര ചെയ്യാത്ത മുപ്പത്തിയഞ്ച് പേർ ഫുൾ ജോളിയായി കൊച്ചിയിലേക്ക് വിനോദയാത്ര നടത്തി.പട്ടുവം മംഗലശേരിയിലെ ഫുൾ ജോളി സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിച്ചത് .ചൊവ്വാഴ്ച രാവിലെ 7 മണിക്കാണ് സംഘം മംഗലശേരിയിൽ നിന്നും മട്ടന്നൂർ എയർപോട്ടിലേക്ക് യാത്ര തിരിച്ചത്.വിനോദയാത്രയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും അറുപത് വയസ് കഴിഞ്ഞവരായിരുന്നു .മംഗലശേരി വെള്ളം കളി പവലിയനിൽ വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു .യാത്രയിൽ 24 സ്ത്രീകളും 11 പുരുഷൻമാരും പങ്കാളികളായി .രാവിലെ 9.20ന് മട്ടന്നൂർ എയർപോർട്ടിൽ നിന്നും വിമാനം കയറി 10.28 ന് കൊച്ചിയിലിറങ്ങി .കൊച്ചി മെട്രേ, വൈപ്പിൻ ദിപ്, മറൈൻ ഡ്രൈവ്,
വാട്ടർ മെട്രേ, ലുലു മാൾ തുടങ്ങിയ സ്ഥല ങ്ങൾ സന്ദർശിച്ചു .രാത്രി 11.15 ന് എറണാകുളത്ത് നിന്നും മാവേലി എക്സ്പ്രസ്സിൽ യാത്ര ചെയ്ത് ബുധനാഴ്ച രാവിലെ 6 മണിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി.തുടർന്ന് പട്ടുവം മംഗലശേരിയിൽ തിരിച്ചെത്തി .സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ പി പി രതീഷ്, പഞ്ചായത്ത് ജീവനക്കാരനായ കെ ശ്യാംകുമാർ എന്നിവർ വിനോദയാത്രക്ക് നേതൃത്വം നല്കി.

രാജൻ തളിപ്പറമ്പ


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response