തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.

തളിപ്പറമ്പ:തളിപ്പറമ്പ ഫയർ ആൻ്റ് റെസ്ക്യു സ്റ്റേഷനു കീഴിലെ വിവിധയിടങ്ങളിൽ തീപിടുത്തം.ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു.തളിപ്പറമ്പിന് പുറമെ പയ്യുന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത് .തളിപ്പറമ്പ് അഗ്നി ശമന നിലയത്തിൻ്റെ പരിധിയിൽ നാലോളം സ്ഥലത്താണ് ചൊവ്വാഴ്ച്ച പകൽ അഗ്നി ബാധയുണ്ടായത്.പരിയാരം ചെനയന്നൂരിലെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളജിന് മുന്നിൽ സ്വകാര്യ വ്യക്തികളുടെ ഏഴ് ഏക്കറ യോളം സ്ഥലം കത്തിനശിച്ചു.കശുമാവുകളും കുറ്റിക്കാടുകളും ഉണങ്ങിയ പുല്ലും കത്തിനശിച്ചു.കാഞ്ഞിരങ്ങാട് ആർ ടി ഒ ഗ്രൗണ്ടിന് സമീപത്ത് ഒരേക്കറോളം സ്ഥലത്താണ് തീ പടർന്നത്.ഉണങ്ങിയ പുല്ലും കുറ്റിക്കാടുകളും ഉണങ്ങിയ മരക്കഷണങ്ങളും കത്തിനശിച്ചു.ഗ്രേഡ് അസി: സ്റ്റേഷൻ ഓഫിസർ
കെ സഹദേവൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യു സേനാംഗങ്ങളായ പി വി ഗിരീഷ്, കെ വി അനൂപ്, ടി വിജയൻ, എസ് ടി അഭിനവ്,
വി ജയൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ചെറിയൂർ പാറയിൽ 10 ഏക്കറോളം സ്ഥലം കത്തി നശിച്ചു.

അഗ്നിശമന സേനയുടെ വാഹനം എത്താത്ത സ്ഥലമായതിനാൽ സ്റ്റേഷൻ ഓഫിസർ പ്രേമരാജൻ കക്കാടി, സേനാംഗങ്ങളായ എം ജി വിനോദ് കുമാർ, ടി അഭിനേഷ്, ധനഞ്ജയൻ, മാത്യു ജോർജ്ജ് എന്നിവരടങ്ങിയ സേനയും നാട്ടുകാരും ചേർന്ന് പാത്രങ്ങളിൽ വെള്ളം എത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.പരിയാരം മുടിക്കാനത്തെ പറമ്പിലും തീപിടുത്തും ഉണ്ടായി.വേനൽ ചൂട് സർവ്വകലാറെക്കോർഡ് മറികടന്നതോടെ തീപിടുത്ത സാധ്യതകളും വർദ്ധിച്ച് വരികയാണ് .

രാജൻ തളിപ്പറമ്പ


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading